കരിയറില്‍ ഇങ്ങനെയൊരു നേട്ടം ആദ്യമായി; രാഹുലേ...നീ പൊളിയാടാ!
Cricket
കരിയറില്‍ ഇങ്ങനെയൊരു നേട്ടം ആദ്യമായി; രാഹുലേ...നീ പൊളിയാടാ!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 31st July 2025, 5:37 pm

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സന്‍ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ദി ഓവലില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ഇംഗ്ലണ്ട് ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്. തുടര്‍ച്ചയായ 15ാം തവണയാണ് ഇന്ത്യക്ക് ഒരു അന്താരാഷ്ട്ര മത്സരത്തില്‍ ടോസ് നഷ്ടപ്പെടുന്നത്.

നിലവില്‍ മത്സരം തുടങ്ങി 19 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. തുടക്കത്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെ രണ്ട് റണ്‍സിനാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഗസ് ആറ്റ്കിങ്‌സനാണ് വിക്കറ്റ്. കെ.എല്‍. രാഹുലിന്റെ നിര്‍ണായക വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ സ്‌കോര്‍ 38 റണ്‍സില്‍ നില്‍ക്കവെയാണ് രാഹുലിനെ ക്രിസ് വോക്‌സ് ബൗള്‍ഡാക്കി മടക്കിയയച്ചത്.

40 പന്തില്‍ 14 റണ്‍സുമായാണ് താരം മടങ്ങിയത്. എന്നിരുന്നാലും മടങ്ങുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയൊരു നാഴികകല്ല് പൂര്‍ത്തിയാക്കാനും രാഹുലിന് സാധിച്ചിരുന്നു. ആദ്യമായാണ് രാഹുല്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ 500+ റണ്‍സും 1000 ബോളും നേരിടുന്നത്. പരമ്പരയില്‍ നിന്ന് ഇതുവരെ 525 റണ്‍സാണ് താരം നേടിയത്. മാത്രമല്ല ഇന്ത്യന്‍ ഓപ്പണര്‍ എന്ന നിലയില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിടുന്ന നാലാമത്തെ താരമാകാനും രാഹുലിന് കഴിഞ്ഞു.

ഇന്ത്യന്‍ ഓപ്പണര്‍ എന്ന നിലയില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിടുന്ന താരം, എതിരാളി, നേരിട്ട പന്തുകള്‍

സുനില്‍ ഗവാസ്‌കര്‍ – ഇംഗ്ലണ്ട് – 1199

മുരളി വിജയ് – ഇംഗ്ലണ്ട് – 1054

സുനില്‍ ഗവാസ്‌കര്‍ – സ്‌ട്രേലിയ – 1034

കെ.എല്‍. രാഹുല്‍ – ഇംഗ്ലണ്ട് – 1000

നിലിവല്‍ ആറ് റണ്‍സുമായി ക്യാപ്റ്റന്‍ ഗില്ലും 14 റണ്‍സുമായി സായ് സുദര്‍ശനുമാണ് ക്രീസിലുള്ളത്. വലിയ മാറ്റങ്ങളാണ് ഇന്ത്യയുടെ തങ്ങളുടെ ബൗളിങ് യൂണിറ്റില്‍ ആകാശ് ദീപും പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും തിരിച്ചെത്തിയിട്ടുണ്ട്. ബുംറയുടെ വിടവ് നികത്താന്‍ മൂന്ന് പേസര്‍മാര്‍ക്കും സാധിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

നിര്‍ണായക ടെസ്റ്റില്‍ ഇന്ത്യ വിജയത്തില്‍ കുറഞ്ഞ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. നിലവില്‍ 2-1ന് മുന്നിലുള്ള പരമ്പരയില്‍ വിജയം സ്വന്തമാക്കി സമനില നേടാനാണ് ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഇന്ത്യ ലക്ഷ്യമിടുന്നത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജൂറല്‍(വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, പ്രസീദ് കൃഷ്ണ, മുഹമ്മദ് സിറാജ്

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്(ക്യാപ്റ്റന്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേല്‍, ജെയ്മി സ്മിത്ത്( വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ഗസ് ആറ്റ്കിന്‍സണ്‍, ജെയ്മി ഓവര്‍ട്ടണ്‍, ജോഷ് ടങ്

Content Highlight: India VS England: K.L Rahul In Great Achievement At Test Cricket