ഇന്ത്യക്കെതിരെ കരുത്ത് കാണിച്ചെങ്കിലും തലയില്‍ വീണത് നാണംകെട്ട് റെക്കോഡ്!
Cricket
ഇന്ത്യക്കെതിരെ കരുത്ത് കാണിച്ചെങ്കിലും തലയില്‍ വീണത് നാണംകെട്ട് റെക്കോഡ്!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 31st July 2025, 11:00 pm

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സന്‍ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ദി ഓവലില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ഇംഗ്ലണ്ട് ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്. തുടര്‍ച്ചയായ 15ാം തവണയാണ് ഇന്ത്യക്ക് ഒരു അന്താരാഷ്ട്ര മത്സരത്തില്‍ ടോസ് നഷ്ടപ്പെടുന്നത്.

നിലവില്‍ 48 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സാണ് ഇന്ത്യ നേടിയത്. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ (രണ്ട് റണ്‍സ്), കെ.എല്‍. രാഹുല്‍ (14 റണ്‍സ്), ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (21 റണ്‍സ്), സായ് സുദര്‍ശന്‍ (38 റണ്‍സ്), രവീന്ദ്ര ജഡേജ (9 റണ്‍സ്) എന്നിവരെയാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. നിലവില്‍ ക്രീസിലുള്ളത് കരുണ്‍ നായരും (12), ധ്രുവ് ജുറേലുമാണ് (3).

മത്സരത്തില്‍ സായ് സുദര്‍ശനേയും രവീന്ദ്ര ജഡേജയേയും പുറത്താക്കിയത് ഇംഗ്ലണ്ടിന്റെ തീപ്പൊരി ബൗളര്‍ ജോഷ് ടോങ്ങാണ്. ഇരുവരേയും പുറത്താക്കി കരുത്ത് തെളിയിച്ചെങ്കിലും ഒരു മോശം റെക്കോഡില്‍ തലവെക്കാനാണ് താരത്തിന്റെ യോഗം. 2025ല്‍ ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരമാകുകയാണ് ജോഷ്. ഈ മോശം നേട്ടത്തില്‍ നേരത്തെ ഇടം പിടിച്ച പ്രോട്ടിയാസ് ബൗളര്‍ കഗീസോ റബാദയെ മറികടന്നാണ് ജോഷ് ഒന്നാമനായത്.

2025ലെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ എക്‌സ്ട്രാ റണ്‍സ് വിട്ടുനല്‍കുന്ന താരം, രാജ്യം, എക്‌സ്ട്രാസ്

ജോഷ് ടോങ് – ഇംഗ്ലണ്ട് – 24*

കഗീസോ റബാദ – സൗത്ത് ആഫ്രിക്ക – 23

ബ്രൈഡന്‍ കാഴ്‌സ് – ഇംഗ്ലണ്ട് – 21

മുഹമ്മദ് സിറാജ് – ഇന്ത്യ – 20

ബെന്‍ സ്റ്റോക്‌സ് – ഇംഗ്ലണ്ട് – 20

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജൂറല്‍(വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, പ്രസീദ് കൃഷ്ണ, മുഹമ്മദ് സിറാജ്

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്(ക്യാപ്റ്റന്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേല്‍, ജെയ്മി സ്മിത്ത്( വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ഗസ് ആറ്റ്കിന്‍സണ്‍, ജെയ്മി ഓവര്‍ട്ടണ്‍, ജോഷ് ടങ്

Content Highlight: India VS England: Josh Tongue In Unwanted Record Achievement