| Saturday, 7th June 2025, 4:21 pm

ഒന്നല്ല രണ്ടല്ല മൂന്ന് ഇതിഹാസങ്ങളെ ഒരുമിച്ച് വെട്ടാന്‍ റൂട്ട്; ഇന്ത്യക്കെതിരെ കളത്തില്‍ ഇറങ്ങുമ്പോള്‍ കാത്തിരിക്കുന്നത് ചൂടന്‍ റെക്കോഡ്!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ ആവേശം കെട്ടടങ്ങിയതോടെ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കാണ്. പരമ്പരയ്ക്കുള്ള സ്‌ക്വാഡ് നേരത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനേയാണ് തെരഞ്ഞെടുത്തത്. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ & ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്ന് പുനര്‍ നാമകരണം ചെയ്ത പരമ്പയ്ക്ക് വേണ്ടി വമ്പന്‍ തയ്യാറെടുപ്പിലാണ് ഇരു ടീമുകളും. പരമ്പരയില്‍ ഇന്ത്യയെ നേരിടാന്‍ ഒരുങ്ങുന്ന ഇംഗ്ലണ്ടിന്റെ പ്രധാന ശക്തികളിലൊന്ന് ബാറ്റര്‍ ജോ റൂട്ടാണ്. മാത്രമല്ല വരാനിരിക്കുന്ന മത്സരങ്ങളില്‍ റൂട്ടിനെ കാത്തിരിക്കുന്നത് ടെസ്റ്റ് ചരിത്രത്തിലെ ഒരു ഇതിഹാസ റെക്കോഡുമാണ്.

കളത്തിലിറങ്ങി വെറും 372 റണ്‍സ് നേടിയാല്‍ ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് റൂട്ടിന് സാധിക്കുക. ഈ നേട്ടത്തില്‍ ഇന്ത്യന്‍ സൂപ്പര്‍താരം രാഹുല്‍ ദ്രാവിഡിനെയും സൗത്ത് ആഫ്രിക്കന്‍ വമ്പന്‍ ജാക്വസ് കാലിസിനെയും ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്ങിനേയും മറികടക്കാനുള്ള അവസരമാണ് ജോ റൂട്ടിനുള്ളത്. ഈ റെക്കോഡ് നേട്ടത്തില്‍ ആധിപത്യം സ്ഥാപിച്ച ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് 15921 റണ്‍സാണ് ഉള്ളത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – 15921

റിക്കി പോണ്ടിങ് – 1378

ജാക്വസ് കാലിസ് – 13289

രാഹുല്‍ ദ്രാവിഡ് – 13288

ജോ റൂട്ട് – 13006

ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), ഷൊയ്ബ് ബഷീര്‍, ജേക്കബ് ബെത്തല്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാര്‍സി, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടോങ്, ക്രിസ് വോക്‌സ്‌

Content Highlight: INDIA VS ENGLAND: Joe Root Need 372 Runs To Achieve A Great Record In Test Cricket

We use cookies to give you the best possible experience. Learn more