ടെന്‍ഡുല്‍ക്കര്‍ – ആന്ഡേഴ്സന് ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ലോര്‍ഡ്സില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ദിനം പുരോഗമിക്കുമ്പോള്‍ 387 റണ്‍സിന് ഇംഗ്ലണ്ടിനെ ഇന്ത്യ ഓള് ഔട്ട് ചെയ്തിരിക്കുകയാണ്.
ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് സ്റ്റാര്‍ പോസര്‍ ജസ്പ്രീത് ബുംറയാണ്. ഇംഗ്ലണ്ടിന്റെ അഞ്ച് താരങ്ങളെയാണ് ബുംറ പുറത്താക്കിയത്.
Innings Break!
England are all out for 387 in the 1st innings
Jasprit Bumrah the pick of the bowlers with 5/74 🙌
Scorecard ▶️ https://t.co/X4xIDiSUqO#TeamIndia | #ENGvIND pic.twitter.com/0bkkeqskhe
— BCCI (@BCCI) July 11, 2025
ഹാരി ബ്രൂക്ക് (20 പന്തില്‍ 11 റണ്‍സ്), ബെന്‍ സ്റ്റോക്സ് (110 പന്തില്‍ 44 റണ്‍സ്), ജോ റൂട്ട് (199 പന്തില്‍ 104), ക്രിസ് വോക്സ് (ഗോള്‍ഡന്‍ ഡക്ക്), ജോഫ്ര ആര്‍ച്ചര്‍ (11 പന്തില്‍ 4 റണ്‍സ്) എന്നിവരെയാണ് ബുംറ പുറത്താക്കിയത്. ഇതോടെ ടെസ്റ്റില്‍ 15 ഫൈഫര്‍ പൂര്‍ത്തിയാക്കാനും താരത്തിന് സാധിച്ചിരുന്നു.
മാത്രമല്ല ഇതിന് പുറമെ മറ്റൊകു റെക്കോഡ് സ്വന്തമാക്കാനും താരംത്തിന് സാധിച്ചിരിക്കുകയാണ്. എവേ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരമാകാനാണ് ബുംറയ്ക്ക് കഴിഞ്ഞത്. ഈ നേട്ടത്തില്‍ ഇതിഹാസ താരം കപില്‍ ദേവിനെ മറികടന്നാണ് ബുംറ റെക്കോഡില്‍ കന്റെ പേര് എഴുതിച്ചേര്‍ത്തത്.
എവേ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, വിക്കറ്റ്
ജസ്പ്രീത് ബുംറ – 13
കപില്‍ ദേവ് – 12
അനില്‍ കുംബ്ലെ – 10
ഇശാന്ത് ശര്‍മ – 9
ഫൈഫറോടെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 452 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാനും ബുംറയ്ക്ക് സാധിച്ചു. ബുംറയ്ക്ക് പുറമെ മുഹ്മ്മദ് സിറാജ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്
സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ബ്രൈഡന്‍ കാഴ്സ്, ജോഫ്ര ആര്‍ച്ചര്‍, ഷൊയിബ് ബഷീര്‍
ഇന്ത്യന്‍ പ്ലെയിങ് ഇലവന്
യശസ്വി ജെയ്സ്വാള്‍, കെ.എല്‍. രാഹുല്‍, കരുണ്‍ നായര്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
Content Highlight: India VS England: Jasprit Bumrah In Great Record Achievement In Away Test Cricket
