ഇന്ത്യ – ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് മത്സരത്തില്‍ സന്ദര്‍ശകര്‍ പരാജയമേറ്റുവാങ്ങിയിരിക്കുകയാണ്. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സില്‍ നടന്ന മത്സരത്തില്‍ 22 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 170 റണ്‍സിന് പുറത്തായി.
സ്‌കോര്‍
ഇംഗ്ലണ്ട്: 387 & 192
ഇന്ത്യ: 387 & 170 (T: 193)
അനായാസം വിജയിക്കാന്‍ സാധിക്കുന്ന മത്സരമാണ് ഇന്ത്യ ആതിഥേയര്‍ക്ക് മുമ്പില്‍ അടിയറവ് പറഞ്ഞത്. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ബെന്‍ സ്‌റ്റോക്‌സിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് 2-1ന് മുമ്പിലാണ്.
മത്സരത്തില്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍, ബൗളര്‍, ഫീല്‍ഡര്‍ എന്നീ നിലയിലും മികച്ച പ്രകടനമാണ് സ്റ്റോക്‌സ് കാഴ്ചവെച്ചത്. ലോര്‍ഡ്‌സിലെ ആദ്യ ഇന്നിങ്‌സില്‍ 110 പന്തില്‍ നിന്ന് നാല് ഫോര്‍ ഉള്‍പ്പെടെ 44 റണ്‍സ് നേടിയ താരം നാല് ഓവര്‍ മെയ്ഡനാക്കി രണ്ട് വിക്കറ്റും നേടി.
മാത്രമല്ല ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ റിഷബ് പന്തിന്റെ നിര്‍ണായകമായ റണ്‍ഔട്ട് നേടിയതും സ്റ്റോക്‌സായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 96 പന്തില്‍ നിന്ന് 33 റണ്‍സ് നേടിയ സ്റ്റോക്‌സ് നാല് മെയ്ഡന്‍ ഓവറുകള്‍ ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. മാത്രമല്ല കളിയിലെ താരമാകാനും സ്‌റ്റോക്‌സിന് സാധിച്ചു. ഇതോടെ തകര്‍പ്പന്‍ ഇരട്ട റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചു.
ലോര്‍ഡ്‌സില്‍ നടക്കുന്ന ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന താരമാകാനാണ് സ്റ്റോക്‌സിന് സാധിച്ചത്. ഈ നേട്ടത്തില്‍ ജോ റൂട്ടിനെ മറികടന്നാണ് സ്‌റ്റോക്‌സ് ഒന്നാമനായത്. മാത്രമല്ല ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന മൂന്നാമത്തെ താരമാകാനും താരത്തിന് സാധിച്ചു.
ലോര്‍ഡ്‌സില്‍ നടക്കുന്ന ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദിമാച്ച് അവാര്‍ഡ് നേടുന്ന താരം