ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ നിര്‍ണായകമായ നാലാം ടെസ്റ്റിന് മുമ്പേ ഇന്ത്യയ്ക്ക് വലിയ തരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. പരിക്ക് മൂലം സൂപ്പര്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങും ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും പുറത്തായിരിക്കുകയാണ്. മാത്രമല്ല മാറ്റം വരുത്തിയ സ്‌ക്വാഡില്‍ ഇന്ത്യ ഫാസ്റ്റ് ബൗളര്‍ അന്‍ഷുല്‍ കാംബോജിനെയാണ് ഉള്‍പ്പെടുത്തിയത്.
പേസര്‍ ആകാശ് ദീപിനും പരിക്ക് പറ്റിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും താരം നാലാം ടെസ്റ്റില്‍ കളിക്കാന്‍ സാധ്യതയുണ്ട്. മാത്രമല്ല സ്പിന്നര്‍ കുല്‍ദീപ് യാദവ് മത്സരത്തില്‍ കളത്തിലിറങ്ങാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. യുവ താരം അന്‍ഷുല്‍ കാംബോജിന് അരങ്ങേറ്റ നടത്താന്‍ സാധിക്കുനോ എന്നും ആരാധകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
പേസര്‍ ആകാശ് ദീപിനും പരിക്ക് പറ്റിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും താരം നാലാം ടെസ്റ്റില്‍ കളിക്കാന്‍ സാധ്യതയുണ്ട്. മാത്രമല്ല സ്പിന്നര്‍ കുല്‍ദീപ് യാദവ് മത്സരത്തില്‍ കളത്തിലിറങ്ങാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. യുവ താരം അന്‍ഷുല്‍ കാംബോജിന് അരങ്ങേറ്റം നടത്താന്‍ സാധിക്കുനോ എന്നും ആരാധകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
താരത്തിന്റെ ജോലി ഭാരം കുറയ്ക്കാനായിരുന്നു ഈ തീരുമാനം. എന്നാല്‍ താരം ലഭ്യമായേക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ബി.സി.സി.ഐ താരത്തെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റും നല്‍കിയിട്ടില്ല. പരമ്പരയില്‍ ഇതുവരെ രണ്ട് ഫൈഫര്‍ ഉള്‍പ്പെടെ 12 വിക്കറ്റുകളാണ് രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ബുംറ നേടിയത്. നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ബുംറ കളത്തിലിറങ്ങുകയാണെങ്കില്‍ ഇന്ത്യയ്ക്ക് കരുത്ത് കൂടും.