സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
INDIA VS AUSTRALIA
ഓസ്ട്രേലിയയ്ക്ക് ജയിക്കാന്‍ 399 റണ്‍സ്; ഓപ്പണര്‍മാര്‍ പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday 29th December 2018 8:08am

മെല്‍ബണ്‍: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ 399 റണ്‍സ് എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ പൊരുതുന്നു. ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും (3), മാര്‍ക്കസ് ഹാരിസും (13) പുറത്തായതോടെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 63   എന്ന നിലയിലാണ്.

31 റണ്‍സുമായി ഉസ്മാന്‍ ഖ്വാജയും എട്ട് റണ്‍സോടെ ഷോണ്‍ മാര്‍ഷുമാണ് ക്രീസില്‍. ഫിഞ്ചിനെ ബുംറ പുറത്താക്കിയപ്പോള്‍ ജഡേജയ്ക്കാണ് ഹാരിസിന്റെ വിക്കറ്റ്.

മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. നാലാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് മായങ്ക് അഗര്‍വാള്‍ (42), രവീന്ദ്ര ജഡേജ (5), ഋഷഭ് പന്ത് (33)എന്നിവരുടെ വിക്കറ്റുകള്‍ കൂടി നഷ്ടപ്പെട്ടു. ഋഷഭിന്റെ വിക്കറ്റ് പോയതിന് പിന്നാലെ കോഹ്ലി ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ഒന്നാം ഇന്നിങ്‌സില്‍ ഏഴു വിക്കറ്റിന് 443 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത്, ഓസ്‌ട്രേലിയയെ 151 റണ്‍സിനു പുറത്താക്കി 292 റണ്‍സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ തകരുകയായിരുന്നു.

Advertisement