ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ടി-20 മത്സരം നടക്കുകയാണ്. കരാരയിലെ ഹെറിറ്റേജ് ബാങ്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മത്സരത്തില്‍ ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്. നിലവില്‍ മത്സരത്തില്‍ 12 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സാണ് ഇന്ത്യ നേടിയത്.
ശുഭ്മന്‍ ഗില്‍ 31 പന്തില്‍ 35 റണ്‍സും സൂര്യകുമാര്‍ യാദവ് ഒരു റണ്‍സും നേടിയാണ് ക്രീസില്‍ തുടരുന്നത്. മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത് ഓപ്പണര്‍ അഭിഷേക് ശര്‍മയേയാണ്. ടീം 56 റണ്‍സ് നേടി നില്‍ക്കവെയാണ് അഭിഷേക് പുറത്തായത്.
21 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 28 റണ്‍സാണ് താരം നേടിയത്. എന്നാല്‍ പുറത്താകുന്നതിന് മുമ്പ് 11 റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ അഭിഷേകിന് അന്താരാഷ്ട്ര ടി-20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടം അഭിഷേകിന് സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നു.
ഈ നാഴികക്കല്ലില്‍ നിലവില്‍ സഞ്ജു സാംസണിനെ മറികടന്ന് നേരത്തെ ഈ നാഴികക്കല്ലിലെത്താനുള്ള അവസരനും അഭിഷേകിന് നഷ്ടമായി. സഞ്ജുവിന് 995 റണ്‍സാണുള്ളത്. നിലവില്‍ 28 മത്സരങ്ങളിലെ 27 ഇന്നിങ്‌സില്‍ നിന്ന് 989 റണ്‍സാണ് അഭിഷേക് നേടിയത്.