അണ്ടര്‍ 18 സാഫ് കപ്പ് ഫുട്ബോള്‍ കിരീടം ഇന്ത്യക്ക് ; ബംഗ്ലാദേശിന് തോല്‍വി
Saff Cup
അണ്ടര്‍ 18 സാഫ് കപ്പ് ഫുട്ബോള്‍ കിരീടം ഇന്ത്യക്ക് ; ബംഗ്ലാദേശിന് തോല്‍വി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 29th September 2019, 5:33 pm

കാഠ്മണ്ഡു : അണ്ടര്‍ 18 സാഫ് കപ്പ് ഫുട്ബോള്‍ കിരീടം ഇന്ത്യക്ക്. ബംഗ്ലാദേശിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. കാഠ്മണ്ഡുവിലെ ഹാള്‍ച്വാക് സ്റ്റേഡിയത്തില്‍ ആണ് മത്സരം നടന്നത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. രണ്ടാം മിനിറ്റില്‍ ഇന്ത്യ ലീഡ് നേടുകയായിരുന്നു. എന്നാല്‍ ആദ്യ പകുതി അവസാനിക്കാന്‍ അഞ്ച് മിനിട്ടുള്ളപ്പോള്‍ ബംഗ്ലാദേശ് ഒപ്പമെത്തി. വിക്രം പ്രതാപ്, രവി ബഹദൂര്‍ റാണ എന്നിവരാണ് ഇന്ത്യയുടെ ഗോള്‍ നേടിയത്. ബംഗ്ലാദേശിനു വേണ്ടി ഗോള്‍ നേടിയത് യേസ് ആണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രണ്ടാം പകുതിയില്‍ മത്സരത്തിനിടക്ക് കയ്യാങ്കളിയുമുണ്ടായി. ഒരു ബംഗ്ലാദേശ് താരത്തിന് ചുവപ്പു കാര്‍ഡും കിട്ടി. മത്സരം സമനിലയില്‍ ആവുമെന്ന ഘട്ടത്തില്‍ ഇഞ്ചുറി സമയത്തെ വിക്രം പ്രതാപിന്റെ ഗോളിലാണ് ഇന്ത്യ വിജയം ഉറപ്പിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ