ഗില്‍ പുറത്ത്, പ്രോട്ടിയാസിനെതിരായ ഏകദിന സ്‌ക്വാഡ് പുറത്തുവിട്ടു; ക്യാപ്റ്റനായി രാഹുല്‍, സ്‌ക്വാഡില്‍ തിരിച്ചെത്തി സൂപ്പര്‍ താരം!
Sports News
ഗില്‍ പുറത്ത്, പ്രോട്ടിയാസിനെതിരായ ഏകദിന സ്‌ക്വാഡ് പുറത്തുവിട്ടു; ക്യാപ്റ്റനായി രാഹുല്‍, സ്‌ക്വാഡില്‍ തിരിച്ചെത്തി സൂപ്പര്‍ താരം!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 23rd November 2025, 5:50 pm

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പുറത്ത് വിട്ടു. 15 അംഗ സ്‌ക്വാഡാണ് ബി.സി.സി.ഐ പുറത്ത് വിട്ടത്. രാഹുലിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. പ്രോട്ടിയാസിനെതിരായ ടെസ്റ്റ് മത്സരത്തില്‍ പരിക്ക് പറ്റിയ ശുഭ്മന്‍ ഗില്ലിനെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കി. മാത്രമല്ല പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്കും സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിച്ചില്ല.

രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും സ്‌ക്വാഡിലുണ്ട്. മാത്രമല്ല സ്‌ക്വാഡിലേക്ക് റിതുരാജ് ഗെയ്ക്വാദും തിരിച്ചെത്തിയിട്ടുണ്ട്. ഏറെ കാലത്തിന് ശേഷമാണ് താരം ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമിയെ ടീമില്‍ വീണ്ടും പരിഗണിച്ചില്ല. അതേസമയം ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും ഇന്ത്യ വിശ്രമം അനുവദിച്ചിട്ടുണ്ട്. പ്രസിദ്ധ് കൃഷ്ണയും സ്‌ക്വാഡില്‍ ഇടം നേടി.

ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ്

രോഹിത് ശര്‍മ, യശസ്വി ജെയ്‌സ്വാള്‍, വിരാട് കോഹ്‌ലി, തിലക് വര്‍മ, കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, റുതുരാജ് ഗെയ്ക്ക്വാദ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍)

അതേസമയം പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 30നാണ് നടക്കുക. റാഞ്ചിയാണ് വേദി. രണ്ടാം മത്സരം ഡിസംബര്‍ മൂന്നിന് റായിപൂരിലും മൂന്നാം മത്സരം ഡിസംബര്‍ ആറിന് വിശാഖപട്ടണത്തിലുമാണ്.

Content Highlight: India squad for ODI series against South Africa released