ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിന മത്സരത്തിനാണ് ആരാധകരുടെ കാത്തിരിപ്പ്. അതിനായി പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. റായ്പൂരാണ് ഈ മത്സരത്തിന്റെ വേദി.
ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിന മത്സരത്തിനാണ് ആരാധകരുടെ കാത്തിരിപ്പ്. അതിനായി പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. റായ്പൂരാണ് ഈ മത്സരത്തിന്റെ വേദി.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഇതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ സംഘം ഇറങ്ങുന്നത്. ഈ മത്സരത്തിലും വിജയിച്ച് പരമ്പര സ്വന്തമാക്കാനാണ് രാഹുലിന്റെയും സംഘത്തിന്റെയും ലക്ഷ്യം.

സൗത്ത് ആഫ്രിക്കക്കെതിരെ കളിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം
മറുവശത്ത് രണ്ടാം മത്സരം വിജയിച്ച് പരമ്പരയില്‍ തങ്ങളുടെ സാധ്യതകളെ സജീവമായി നിര്‍ത്താനാണ് പ്രോട്ടിയാസ് ഉന്നമിടുന്നത്. ഇതില്‍ അവര്‍ക്ക് കരുത്ത് പകരാന്‍ ആദ്യ മത്സരത്തില്‍ വിശ്രമം അനുവദിച്ച നായകന്‍ തെംബ ബാവുമയും കേശവ് മഹാരാജും ടീമിലേക്ക് തിരിച്ചെത്തും. അതിനാല്‍ തന്നെ ആദ്യ മത്സരത്തിലേത് പോലെ സൗത്ത് ആഫ്രിക്ക മികച്ച പോരാട്ടം കാഴ്ച വെക്കുമെന്ന് ഉറപ്പാണ്.
ഇന്ന് ഇന്ത്യയും പ്രോട്ടിയാസും ജയമെന്ന ഒറ്റ ലക്ഷ്യമിട്ട് ഇറങ്ങുമ്പോള്‍ റായ്പൂരിലും ആരാധകര്‍ക്ക് വിരുന്നൊരുങ്ങും. ഇന്ത്യയുടെ അവസാന രണ്ട് ഏകദിനങ്ങളിലും തകര്‍പ്പന്‍ ബാറ്റിങ്ങുമായി കളം നിറഞ്ഞ രോ – കോ സഖ്യത്തിലാണ് ഇന്ത്യയുടെയും ആരാധകരുടെയും പ്രതീക്ഷ. ആദ്യം ഓസ്ട്രേലിയയിലും പിന്നീട് റാഞ്ചിയിലും പിറന്ന വെടിക്കെട്ടിനാണ് ഈ മത്സരത്തിലും ആരാധകര്‍ കാത്തിരിക്കുന്നത്.

വിരാട് കോഹ്‌ലിയും രോഹിത് ശർമയും Photo: BCCI/x.com
എന്നാല്‍, ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരങ്ങളില്‍ ഇരുവര്‍ക്കും അത്ര നല്ല റെക്കോഡല്ല ഉള്ളത്. കോഹ്‌ലിക്കും രോഹിത്തിനും രണ്ടാം മത്സരങ്ങളില്‍ ഒരു ഫിഫ്റ്റി പോലും നേടാനായിട്ടില്ല. കോഹ്‌ലിക്ക് 46 റണ്‍സ് ഉയര്‍ന്ന സ്‌കോറുള്ളപ്പോള്‍ രോഹിത്തിനിത് 15 റണ്‍സാണ്. കൂടാതെ, രോഹിത്തിന് പ്രോട്ടിയാസിനെതിരെ തുടര്‍ച്ചയായി അര്‍ധ സെഞ്ച്വറികള്‍ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നതും വെല്ലുവിളിയാണ്.
റെക്കോഡുകള്‍ മികച്ചതല്ലെങ്കിലും ഇരുവരുടെയും ഭാവി തീരുമാനിക്കാന്‍ ഏറെ നിര്‍ണായകമായേക്കുന്ന മത്സരത്തില്‍ രോഹിത്തും കോഹ്‌ലിയും ഒരിക്കലും തോല്‍ക്കാന്‍ തയ്യാറാവില്ല. തങ്ങളെ ഇപ്പോഴും സംശയിക്കുന്നവരും ടീമില്‍ നിന്ന് പുറത്താകാന്‍ ശ്രമിക്കുന്നവരുമുള്ളതിനാല്‍ ഇരുവരും ബാറ്റ് കൊണ്ട് തന്നെ മറുപടി നല്‍കുമെന്നാണ് ആരാധരുടെ പ്രതീക്ഷ. അതിനാല്‍ തന്നെ റായ്പൂരില്‍ കാണികള്‍ക്ക് സാക്ഷിയാവേണ്ടി വരിക തകര്‍പ്പന്‍ പോരാട്ടത്തിനാവും.
Content Highlight: India will face South Africa in second ODI; Virat Kohli and Rohit Sharma are main focus of the match