| Monday, 29th June 2026, 3:44 pm

മധുര 17ല്‍ വീണ് ഇന്ത്യ; തോല്‍വിക്കൊപ്പം മറ്റൊരു നഷ്ടവും!

ഫസീഹ പി.സി.

അയര്‍ലാന്‍ഡിനെതിരെയുള്ള ടി – 20 പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ബെല്‍ഫാസ്റ്റില്‍ നടന്ന മത്സരത്തില്‍ ഒരു റണ്ണിന് തോല്‍വി വഴങ്ങിയാണ് ടീമിന്റെ പരമ്പര നഷ്ടം. നേരത്തെ ആദ്യ മത്സരത്തിലും ശ്രേയസും സംഘവും മുട്ടുമടക്കിയിരുന്നു.

ഈ പരമ്പരയില്‍ പരാജയപ്പെട്ടതോടെ ഇന്ത്യയുടെ സ്ട്രീക്കും ഒരു അവസാനിച്ചു. ടി – 20 പരമ്പരകളില്‍ തോല്‍വിയറിയാതെയുള്ള ടീമിന്റെ കുതിപ്പിനാണ് വിരാമായത്. 16 പരമ്പരകള്‍ക്ക് ശേഷമാണ് മെന്‍ ഇന്‍ ബ്ലൂ തോല്‍വി വഴങ്ങുന്നത്.

2023ന് ശേഷം ഇന്ത്യ ഒരു പരമ്പര പോലും കൈവിട്ടിരുന്നില്ല. അയര്‍ലാന്‍ഡിനെതിരെ രണ്ട് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിയതോടെയാണ് ഇതിന് തുടക്കം. ആ വര്‍ഷം ഇന്ത്യ ഏഷ്യന്‍ ഗെയിംസിലും ചാമ്പ്യന്മാരായി.

പിന്നീട് ഓസീസിനെതിരെ അഞ്ച് മത്സരങ്ങളുടെ പരമ്പര കളിച്ചപ്പോഴും വിജയം ഇന്ത്യക്കൊപ്പം തന്നെയായിരുന്നു. നാല് മത്സരങ്ങള്‍ വിജയിച്ചായിരുന്നു ടീമിന്റെ കുതിപ്പ്. 2023ല്‍ തന്നെ സൗത്ത് ആഫ്രിക്കയെയും നീലപ്പട നേരിട്ടു. ആ പരമ്പരയില്‍ ഓരോ വീതം മത്സരങ്ങള്‍ വിജയിച്ചാണ് ഇന്ത്യയും പ്രോട്ടിയാസും പിരിഞ്ഞത്.

2024ല്‍ അഫ്ഗാനെതിരെയുള്ള പരമ്പര തൂത്ത് വാരിയ ഇന്ത്യ അപരാജിതരായി ടി – 20 ലോകകപ്പും ഉയര്‍ത്തി. പിന്നാലെ ആ വര്‍ഷം സിംബാബ്വെ, ശ്രീലങ്ക, ബംഗ്ലാദേശ്, സൗത്ത് ആഫ്രിക്ക എന്നിവര്‍ക്കെതിരെയും പരമ്പര സ്വന്തമാക്കി.

2026 ടി – 20 ലോകകപ്പുമായി ഇന്ത്യൻ ടീം.

അടുത്ത വര്‍ഷം ഇംഗ്ലണ്ടിനെയും ഓസീസിനെയും സൗത്ത് ആഫ്രിക്കയെയും ഇന്ത്യ വീഴ്ത്തി. ഇതിനിടയില്‍ ഇന്ത്യ ഏഷ്യ കപ്പില്‍ കിരീടം ചൂടിയിരുന്നു. ഈ വര്‍ഷമാദ്യം ന്യൂസിലാന്‍ഡിനെയും ഇന്ത്യന്‍ സംഘം കീഴടക്കി. പിന്നാലെ ടി – 20 ലോകകപ്പില്‍ സൂര്യയും സംഘവും വിജയിച്ച് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമായി മാറി.

എന്നാല്‍, ലോക ചാമ്പ്യന്മാരായി എത്തിയ ആദ്യ പരമ്പരയില്‍ തന്നെ ഇന്ത്യന്‍ സംഘം പരാജയപ്പെട്ടിരിക്കുകയാണ്. അതോടെയാണ് ഈ സ്ട്രീക്കിന് അവസാനമായത്.

Content Highlight: India’s unbeaten run of 16 T20I series or tournament ended with defeat against Ireland

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more