സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടി-20 സ്‌ക്വാഡ് പുറത്ത് വിട്ട് ഇന്ത്യ; സഞ്ജുവും പാണ്ഡ്യയും ഇന്‍, ഗില്ലിന്റെ കാര്യം 'തീരുമാനമായില്ല'
Sports News
സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടി-20 സ്‌ക്വാഡ് പുറത്ത് വിട്ട് ഇന്ത്യ; സഞ്ജുവും പാണ്ഡ്യയും ഇന്‍, ഗില്ലിന്റെ കാര്യം 'തീരുമാനമായില്ല'
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 3rd December 2025, 6:51 pm

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടി-20 സ്‌ക്വാഡ് പുറത്തുവിട്ട് ഇന്ത്യ. സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയില്‍ 15 അംഗങ്ങളുള്ള സ്‌ക്വാഡാണ് ഇന്ത്യ പുറത്ത് വിട്ടത്. സൂപ്പര്‍ താരങ്ങളായ സഞ്ജു സാംസണും ഓള്‍റൗണ്ടര്‍ ഹര്‍ദിക്ക് പാണ്ഡ്യയും സ്‌ക്വാഡില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്.

പരിക്കില്‍ നിന്ന് പൂര്‍ണ ആരോഗ്യവാനായാണ് പാണ്ഡ്യ തിരിച്ചെത്തിയത്. എന്നാല്‍ സ്‌ക്വാഡില്‍ ഇടം നേടിയ വൈസ് ക്യാപ്റ്റന്‍ ഗില്ലിന്റെ കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. സ്‌ക്വാഡില്‍ പേരുണ്ടെങ്കിലും ഗില്ലിന് ബി.സി.സി.ഐയുടെ ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിച്ചിട്ടില്ല. പ്രോട്ടിയാസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഗില്ലിന് കഴുത്തില്‍ പരിക്ക് പറ്റിയിരുന്നു.

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍)*, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹര്‍ഷിദ് റാണ, വാഷിങ്ടണ്‍ സുന്ദര്‍

* ബി.സി.സി.ഐ സി.ഒ.ഇയില്‍ നിന്നുള്ള ഫിറ്റ്‌നസ് ക്ലിയറന്‍സിന് വിധേയം

അതേസമയം പ്രോട്ടിയാസിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ ടി-20 ഡിസംബര്‍ ഒമ്പതിനാണ്. കട്ടക്കിലെ ബറാബതി സ്റ്റേഡിയമാണ് വേദി.

Content Highlight: India Release T-20 Squad Against South Africa