| Wednesday, 4th February 2026, 9:19 pm

'പ്രോട്ടിയാസിന്റെ കിളിപറത്തി ഇന്ത്യ'; സന്നാഹ മത്സരമാണെന്ന പരിഗണന പോലും കൊടുത്തില്ല, എല്ലാവരും അടിയോടടി

ശ്രീരാഗ് പാറക്കല്‍

ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടുകയാണ്. നവി മുംബൈയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. തുടര്‍ന്ന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്.

ഇന്ത്യയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണിങ്ങില്‍ ഇറങ്ങിയ ഇഷാന്‍ കിഷനാണ്. വെറും 20 പന്തില്‍ നിന്ന് 53 റണ്‍സെടുത്ത താരം റിട്ടയേഡ് ഔട്ട് ആയാണ് മടങ്ങിയത്. ഏഴ് കൂറ്റന്‍ സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്ന വെടിക്കെട്ട് ബാറ്റിങ്ങാണ് താരം പുറത്തെടുത്തത്. 265 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

റിട്ടയേഡ് ഔട്ട് ഓയാണ് താരം മടങ്ങിയത്. ഇതോടെ ലോകകപ്പ് പ്ലെയിങ് ഇലവനില്‍ ഓപ്പണിങ് പൊസിഷന്‍ ഉറപ്പിക്കാനും കിഷന് സാധിച്ചു. താരത്തിന് പുറമെ 19 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും നേടി തിലക് വര്‍മ 45 റണ്‍സ് നേടി ഫോമില്‍ തിരിച്ചെത്തി.

ഏറെ അമ്പരപ്പിക്കുന്ന പ്രകടനം നടത്തിയത് ഹര്‍ദിക് പാണ്ഡ്യയാണ് വെറും 10 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 30 റണ്‍സാണ് താരം നേടിയത്. അക്‌സര്‍ പട്ടേല്‍ 23 പന്തില്‍ 35 റണ്‍സും നേടിയരുന്നു. പ്രോട്ടിയാസിനായി മാര്‍ക്കോ യാന്‍സന്‍, കോര്‍ബിന്‍ ബോഷ്, ആന്റിക് നോര്‍ക്യ, ക്വേന മഫാക എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്

എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റയാന്‍ റിക്കെല്‍ട്ടണ്‍, ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ജേസണ്‍ സ്മിത്ത്, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സെന്‍, ജോര്‍ജ് ലിന്‍ഡെ, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്, ക്വേന മഫാക്ക, ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ട്ട്‌ജെ, കാഗിസോ റബാഡ

ഇന്ത്യ സ്‌ക്വാഡ്

അഭിഷേക് ശര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്

Content Highlight: India performed well in the warm-up match against South Africa

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more