ടോസ് നേടിയതിന് ഡാന്‍സ് കളിക്കുന്ന കോഹ്‌ലി; കിട്ടിയ പണി തിരിച്ച് കൊടുത്ത അംപയറിന്റെ തഗ് ലൈഫ്; വൈറലായി ഇന്ത്യ-ന്യൂസിലാന്റ് ട്രോളുകള്‍
Sports News
ടോസ് നേടിയതിന് ഡാന്‍സ് കളിക്കുന്ന കോഹ്‌ലി; കിട്ടിയ പണി തിരിച്ച് കൊടുത്ത അംപയറിന്റെ തഗ് ലൈഫ്; വൈറലായി ഇന്ത്യ-ന്യൂസിലാന്റ് ട്രോളുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 3rd December 2021, 7:09 pm

എന്നാലിപ്പോള്‍ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം മുതല്‍ തന്നെ ട്രോളന്‍മാര്‍ അവരുടെ പണി തുടങ്ങിയിരിക്കുകയാണ്.

ഇന്ത്യ ടോസ് നേടിയതും മായങ്ക് അഗര്‍വാള്‍ തിരികെ ടീമിലേക്കെത്തിയും ആദ്യ ടെസ്റ്റില്‍ പുറത്തിരുന്ന കോഹ്‌ലി സംപൂജ്യനായി മടങ്ങിയതും അംപയര്‍മാരുടെ തീരുമാനങ്ങളും തുടങ്ങി വിഷയങ്ങളുടെ ചാകരയാണ് ട്രോളന്‍മാര്‍ക്ക് കിട്ടിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം കോഹ്‌ലി ടീമിലേക്കെത്തുന്നതിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫറും ട്രോളുമായി എത്തിയിരുന്നു.

‘ഹേരാ ഫെരി’ എന്ന ചിത്രത്തിലെ ഒരു വീഡിയോ ആണ് വസീം പങ്കുവെച്ചിട്ടുള്ളത്. ടാക്സിയുടെ ഒരു വശത്ത് നിന്നും ഒരാള്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ മറുഭാഗത്ത് ഉള്ളയാള്‍ പുറത്തേക്ക് വീഴുന്നതും, ശേഷം അയാള്‍ ഇടിച്ചു കയറുമ്പോള്‍ ഇങ്ങേ തലക്കല്‍ ഇരിക്കുന്ന ആള്‍ പുറത്തേക്ക് വീഴുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.

‘വിരാട് വന്നതോടെയുള്ള ഇന്ത്യന്‍ ടീമിന്റെ പ്ലെയിംഗ് ഇലവന്‍ തെരഞ്ഞെടുപ്പ്,’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിട്ടുള്ളത്. മായങ്കിന്റെ ടീമിലേക്കുള്ള മടങ്ങി വരവിനെ കുറിച്ചും താരം ട്രോള്‍ പങ്കുവെച്ചിരുന്നു.

 

ഇന്ന് പുറത്തിറങ്ങിയ ചില ട്രോളുകള്‍

Image

 

 

 

 

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: India-New Zealand Second Test – Trolls