ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് പരാജയം നേരിടേണ്ടി വന്നിരുന്നു. ആദ്യ മത്സരത്തില്‍ ലീഡ് സ്വന്തമാക്കിയിട്ടും, രണ്ട് ഇന്നിങ്‌സുകളില്‍ നിന്നുമായി എണ്ണം പറഞ്ഞ അഞ്ച് സെഞ്ച്വറികള്‍ പിറവിയെടുത്തിട്ടും വിജയിക്കാന്‍ മാത്രം ഇന്ത്യയ്ക്ക് സാധിച്ചില്ല.
സ്‌കോര്‍
ഇന്ത്യ: 471 & 364
ഇംഗ്ലണ്ട്: 465 & 373/5 (T:371)
ജൂലൈ രണ്ടിനാണ് പരമ്പരയിലെ രണ്ടാം മത്സരം. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയെ സംബന്ധിച്ച് എഡ്ജ്ബാസ്റ്റണ്‍ തീര്‍ത്തും ബാലികേറാമലയാണ്. ഇവിടെ കളിച്ച ഒറ്റ മത്സരത്തില്‍പ്പോലും ഇന്ത്യയ്ക്ക് ജയിക്കാന്‍ സാധിച്ചിട്ടില്ല.
എട്ട് തവണയാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ കളത്തിലിറങ്ങിയത്. ഏഴ് തവണയും പരാജയപ്പെട്ടു, ഇതില്‍ മൂന്നും ഇന്നിങ്സ് തോല്‍വികള്‍. 1986ല്‍ സമനില നേടിയതാണ് എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.
എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയുടെ പ്രകടനങ്ങള്‍
വര്‍ഷം – റിസള്‍ട്ട് – മാര്‍ജിന്‍ എന്നീ ക്രമത്തില്‍
ഒടുവില്‍ നടന്ന മത്സരത്തില്‍ വിജയം കണ്‍മുമ്പില്‍ കണ്ട ശേഷമായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. നൂറലധികം റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയിട്ടും രണ്ടാം ഇന്നിങ്‌സിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ഈ മത്സരത്തില്‍ സമനില നേടിയാല്‍ പോലും 2007ന് ശേഷം ഇംഗ്ലണ്ടില്‍ പരമ്പര നേടാനും ഇന്ത്യയ്ക്ക് സാധിക്കുമായിരുന്നു.
വിരാടിന്റെ ക്യാപ്റ്റന്‍സിയില്‍ 2021ല്‍ നടന്ന പരമ്പരയില്‍ നാല് മത്സരങ്ങള്‍ അവസാനിക്കവെ 2-1ന്റെ ലീഡുമായി ഇന്ത്യ വിജയം നേടുമെന്ന് ഉറപ്പിച്ചിരിക്കവെയാണ് കൊവിഡ് പടര്‍ന്നുപിടിക്കുന്നത്.
ഒരു വര്‍ഷത്തിനിപ്പുറം ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ പരമ്പരയിലെ അവസാന മത്സരം വീണ്ടും ഷെഡ്യൂള്‍ ചെയ്യപ്പെട്ടു. ബുംറയുടെ ക്യാപ്റ്റന്‍സിയിലിറങ്ങിയ ഇന്ത്യ മത്സരം പരാജയപ്പെടുകയും പരമ്പര സമനിലയില്‍ അവസാനിക്കുകയുമായിരുന്നു.