വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് സൗത്ത് ആഫ്രിക്ക ജേതാക്കളായതോടെ ഒരു പുതിയ ഡബ്ല്യു.ടി.സി സൈക്കിൾ ആരംഭിക്കുകയാണ്. ഈ സൈക്കിളിലെ ഇന്ത്യയുടെ മത്സരം ആരംഭിക്കുന്നത് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയോടെയാണ്. ജൂൺ 20 മുതൽ പരമ്പര തുടക്കമാവുക.
18 വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ടിനെതിരെ ഒരു പരമ്പര വിജയമാണ് ഇന്ത്യൻ ടീം സ്വപ്നം കാണുന്നത്. എന്നാൽ ഒരു മോശം ഫീൽഡിങ് റെക്കോഡ് ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിക്കുന്നതാണ്. ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന ഏറ്റവും മികച്ച എട്ട് ടീമുകളിൽ ക്യാച്ചെടുക്കുന്നതിൽ മോശം റെക്കോഡാണ് ഇന്ത്യക്കുള്ളത്. ഈ സ്റ്റാറ്റസ് ഇംഗ്ലണ്ടിൽ ഇന്ത്യയ്ക്ക് വിനയായേക്കും.
ക്യാച്ചെടുക്കുന്നതിൽ ഏറ്റവും മുൻപന്തിയിലുള്ളത് വെസ്റ്റ് ഇൻഡീസാണ്. ഇതിൽ 88.50 ശതമാനം കൃത്യത കരീബീയൻ കരുത്തന്മാർക്കുണ്ട്. ഈ ലിസ്റ്റിൽ ഇന്ത്യയാണ് അവസാന സ്ഥാനക്കാർ. 58 ക്യാച്ചുകളാണ് ഇന്ത്യൻ താരങ്ങൾ 2023ന് ശേഷം നിലത്തിട്ടത്.
(ടീം – എണ്ണം – നിലത്തിട്ട ക്യാച്ചുകൾ – ശതമാനം എന്നീ ക്രമത്തിൽ)
വെസ്റ്റ് ഇൻഡീസ് – 169 – 22 – 88.50
പാകിസ്ഥാൻ – 144 – 25 – 85.20
ഇംഗ്ലണ്ട് – 309 – 70 – 81.50
ശ്രീലങ്ക – 171 – 42 – 80.30
സൗത്ത് ആഫ്രിക്ക – 181 – 46 – 79.70
ന്യൂസിലാൻഡ് – 231- 60 – 79.40
ഓസ്ട്രേലിയ – 294 – 78 – 79.00
ഇന്ത്യ – 216 – 58 – 75.80
ക്രിക്കറ്റിൽ ക്യാച്ചുകൾ മത്സരം വിജയിപ്പിക്കുമെന്നാണ് പൊതുവെ പറയാറുള്ളത്. അതിനാൽ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഈ ചോരുന്ന കൈകൾ വലിയ തിരിച്ചടികൾ നൽകിയേക്കും.
അതേസമയം, ഈ പരമ്പരയ്ക്കായി ബി.സി.സി.ഐ നേരത്തെ തന്നെ 18 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനെയാണ് തെരഞ്ഞെടുത്തത്.
ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്
ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ഷൊയ്ബ് ബഷീര്‍, ജേക്ബ് ബേത്തല്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാര്‍സ്, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടങ്, ക്രിസ് വോക്സ്
Content Highlight: India have worst catch efficiency in Test Cricket since 2023