| Saturday, 8th November 2025, 12:06 pm

കങ്കാരുക്കളുടെ ഡോമിനേഷനില്‍ ചെക്ക് വെച്ചത് കരീബിയന്‍ പട മാത്രം; ഗാബയിലെ ഇന്ത്യ ചരിത്രം തിരുത്തുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ അഞ്ചാമത്തെ ടി-20 മത്സരത്തിന് ഗാബ വേദിയാവുകയാണ്. പരമ്പരയിലെ നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 2-1ന് മുമ്പിലാണ്. മാത്രമല്ല നിര്‍ണായക മത്സരത്തില്‍ വിജയം സ്വന്തമാക്കിയാല്‍ പരമ്പര നേടാനുള്ള അവസരം സൂര്യകുമാര്‍ യാദവിനും സംഘത്തിനുമുണ്ട്.

ഗാബയിലെ ബ്രിസ്‌ബേന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന അഞ്ചാം മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ പോലും ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാന്‍ സാധിക്കും. എന്നാല്‍ ആദ്യ മത്സരം ഉപേക്ഷിക്കപ്പെടുകയും ഇന്ത്യ ലീഡ് നേടുകയും ചെയ്ത സാഹചര്യത്തില്‍ പരമ്പര സമനിലയിലെത്തിക്കാനെങ്കിലും ആതിഥേയര്‍ക്ക് വിജയിച്ചേ മതിയാകൂ.

മാത്രമല്ല ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ ഗാബയില്‍ ഇന്ത്യയ്ക്ക് ഒരു ചരിത്ര നേട്ടം സ്വന്തമാക്കാനും സാധിക്കും. ഗാബയില്‍ നടന്ന ടി-20 മത്സരത്തില്‍ ആദ്യ വിജയം കുറിക്കാനാണ് ഇന്ത്യക്കുള്ള അവസരം. മറുഭാഗത്ത് ഓസ്‌ട്രേലിയ ഗാബയില്‍ എട്ട് മത്സരത്തില്‍ നിന്ന് ഒരു തോല്‍വി മാത്രമാണ് വഴങ്ങിയത്. 2013ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് കങ്കാരുപ്പട ആദ്യമായി ഗാബയില്‍ പരാജയപ്പെട്ടത്.

ഗാബ ടി-20യില്‍ ഓസ്‌ട്രേലിയയുടെ മത്സരങ്ങള്‍

2006 – സൗത്ത് ആഫ്രിക്കയെ 95 റണ്‍സിന് പരാജയപ്പെടുത്തി

2009 – സൗത്ത് ആഫ്രിക്കയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി

2013 – വെസ്റ്റ് ഇന്‍ഡീസിനോട് 27 റണ്‍സിന് പരാജയപ്പെട്ടു

2018 – ഇന്ത്യയെ നാല് റണ്‍സിന് പരാജയപ്പെടുത്തി

2019 – ശ്രീലങ്കയെ 9 വിക്കറ്റിന് പരാജയപ്പെടുത്തി

2022 – വെസ്റ്റ് ഇന്‍ഡീസിനെ 31 റണ്‍സിന് പരാജയപ്പെടുത്തി

2022 – അയര്‍ലാന്‍ഡിനെ 42 റണ്‍സിന് പരാജയപ്പെടുത്തി

2024 – പാകിസ്ഥാനെ 29 റണ്‍സിന് പരാജയപ്പെടുത്തി

ഇന്ത്യ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), തിലക് വര്‍മ, അഭിഷേക് ശര്‍മ, അക്‌സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

ഓസ്ട്രേലിയ സ്‌ക്വാഡ്

മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, മാത്യു ഷോര്‍ട്ട്, നഥാന്‍ എല്ലിസ്, തന്‍വീര്‍ സാംഘ, മിച്ചല്‍ ഓവന്‍, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, ടിം ഡേവിഡ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), മാര്‍കസ് സ്റ്റോയ്നിസ്, ജോഷ് ഫിലിപ്പ്, ഷോണ്‍ അബോട്ട്, മാത്യു കുന്‍മാന്‍, ജോഷ് ഹേസല്‍വുഡ്, ബെന്‍ ഡ്വാര്‍ഷിയസ്

Content Highlight: India have a chance to register their first win in the T20I at the Gabba Stadium

We use cookies to give you the best possible experience. Learn more