ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ അഞ്ചാമത്തെ ടി-20 മത്സരത്തിന് ഗാബ വേദിയാവുകയാണ്. പരമ്പരയിലെ നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 2-1ന് മുമ്പിലാണ്. മാത്രമല്ല നിര്‍ണായക മത്സരത്തില്‍ വിജയം സ്വന്തമാക്കിയാല്‍ പരമ്പര നേടാനുള്ള അവസരം സൂര്യകുമാര്‍ യാദവിനും സംഘത്തിനുമുണ്ട്.
ഗാബയിലെ ബ്രിസ്‌ബേന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന അഞ്ചാം മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ പോലും ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാന്‍ സാധിക്കും. എന്നാല്‍ ആദ്യ മത്സരം ഉപേക്ഷിക്കപ്പെടുകയും ഇന്ത്യ ലീഡ് നേടുകയും ചെയ്ത സാഹചര്യത്തില്‍ പരമ്പര സമനിലയിലെത്തിക്കാനെങ്കിലും ആതിഥേയര്‍ക്ക് വിജയിച്ചേ മതിയാകൂ.
മാത്രമല്ല ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ ഗാബയില്‍ ഇന്ത്യയ്ക്ക് ഒരു ചരിത്ര നേട്ടം സ്വന്തമാക്കാനും സാധിക്കും. ഗാബയില്‍ നടന്ന ടി-20 മത്സരത്തില്‍ ആദ്യ വിജയം കുറിക്കാനാണ് ഇന്ത്യക്കുള്ള അവസരം. മറുഭാഗത്ത് ഓസ്‌ട്രേലിയ ഗാബയില്‍ എട്ട് മത്സരത്തില്‍ നിന്ന് ഒരു തോല്‍വി മാത്രമാണ് വഴങ്ങിയത്. 2013ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് കങ്കാരുപ്പട ആദ്യമായി ഗാബയില്‍ പരാജയപ്പെട്ടത്.