സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. മത്സരത്തില്‍ 17 റണ്‍സിനായിരുന്നു ആതിഥേയരുടെ വിജയം. റാഞ്ചിയില്‍ ഇന്ത്യ പ്രോട്ടിയാസിനെതിരെ 350 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍, ഇത് പിന്തുടര്‍ന്ന സന്ദര്‍ശകര്‍ 332ന് പുറത്താവുകയായിരുന്നു.
വിജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുമ്പിലെത്തി. ഈ വിജയത്തിന് പുറമെ ഒരു കിടിലന്‍ നാഴികക്കല്ലും ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ഏകദിന ചരിത്രത്തില്‍ 39 തവണയാണ് ഇന്ത്യ 350+ സ്‌കോര്‍ ഡിഫന്റ് ചെയ്തത്. ഇതില്‍ 38ാം തവണയും ഇന്ത്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. 350+ സ്‌കോര്‍ ഡിഫന്റ് ചെയ്യാനിറങ്ങിയ ഇന്ത്യ ഒരു മത്സരത്തില്‍ മാത്രമാണ് പരാജയപ്പെട്ടത്. 97.43 എന്ന മികച്ച വിജയശതമാനവും ഇന്ത്യയ്ക്കുണ്ട്.
2019ല്‍ ഓസ്ട്രേലിയക്കെതിരെയായിരുന്നു ഏക തോല്‍വി. മൊഹാലിയില്‍ ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസ് 13 പന്ത് ശേഷിക്കെ മറികടന്നു. ശിഖര്‍ ധവാന്റെ സെഞ്ച്വറി കരുത്തില്‍ റണ്ണടിച്ച ഇന്ത്യയ്ക്ക് പീറ്റര്‍ ഹാന്‍ഡ്സ്‌കോംബിന്റെ സെഞ്ച്വറിയിലൂടെയാണ് ഓസീസ് മറുപടി നല്‍കിയത്.
അതേസമയം വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യന്‍ സംഘം മികച്ച സ്‌കോറിലെത്തിയതും വിജയം സ്വന്തമാക്കിയതും. മത്സരത്തില്‍ കോഹ്‌ലി 120 പന്തില്‍ 135 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഏഴ് സിക്‌സും 11 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ വിരാടിന്റെ 52ാം സെഞ്ച്വറിയാണിത്.
Doing what he does best! 🫡
For his record-extending 5⃣2⃣nd ODI hundred, Virat Kohli is adjudged the Player of the Match! 👌
മത്സരത്തില്‍ കോഹ്‌ലിയ്ക്ക് പുറമെ, കെ.എല്‍ രാഹുലും രോഹിത് ശര്‍മയും മികച്ച പ്രകടനം പുറത്തെടുത്തു. രാഹുല്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 56 പന്തില്‍ 60 റണ്‍സായിരുന്നു നേടിയത്. രോഹിത് 51 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 57 റണ്‍സുമാണ് സ്‌കോര്‍ ചെയ്തത്. ഇവര്‍ക്കൊപ്പം ജഡേജ 20 പന്തില്‍ 32 റണ്‍സും സംഭാവന ചെയ്തു.
അതേസമയം, ഡിസംബര്‍ മൂന്നിനാണ് പരമ്പരയിലെ രണ്ടാം മത്സരം. റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി. റാഞ്ചിയില്‍ ത്രില്ലര്‍ വിജയം സ്വന്തമാക്കിയ ഇന്ത്യ റായ്പൂരിലും വിജയം സ്വന്തമാക്കി പരമ്പര സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. ആദ്യ മത്സരം പരാജയപ്പെട്ട പ്രോട്ടിയാസിന് പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ വിജയം അനിവാര്യമാണ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി കോണ്‍ട്രിബ്യൂഷന്‍ നല്‍കിയ രണ്ടാമത്തെ താരമായി വിരാട് കോഹ്‌ലി
Content Highlight: India has defended a score of 350+ Runs 39 times in ODI history