രാജ്യത്ത് നിലവില്‍ 43,000-ത്തിലധികം വെബ്സൈറ്റുകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഡിജിറ്റല്‍ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര്‍ ഫ്രീഡം ലോ സെന്ററിന് വേണ്ടി കരണ്‍ സൈനി നടത്തിയ ഫൈന്‍ഡിംഗ് 404 എന്ന പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.
സിനിമകളും മറ്റും നിയമവിരുദ്ധമായി പ്രചരിപ്പിക്കുന്ന പൈറസി സൈറ്റുകള്‍, അശ്ലീല ഉള്ളടക്കമുള്ള വെബ്സൈറ്റുകള്‍, രാജ്യസുരക്ഷയെ ബാധിക്കുന്ന പോര്‍ട്ടലുകള്‍ എന്നിവയ്ക്കാണ് പ്രധാനമായും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ, പണം തട്ടുന്ന വ്യാജ ലോണ്‍ ആപ്പുകളും ബെറ്റിങ് സൈറ്റുകളും പട്ടികയിലുണ്ട്.
ഐ.ടി നിയമത്തിലെ 69എ വകുപ്പ് പ്രകാരമാണ് ഭൂരിഭാഗം സൈറ്റുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും മുന്‍നിര്‍ത്തിയാണ് ഈ നിയന്ത്രണങ്ങളെന്നാണ് അധികൃതരുടെ വാദം.
സാധാരണയായി ഏതൊക്കെ സൈറ്റുകളാണ് നിരോധിക്കുന്നത് എന്ന വിവരം സര്‍ക്കാര്‍ പുറത്തുവിടാറില്ല. അതുകൊണ്ട് തന്നെ ഇത്രയും വലിയൊരു കണക്ക് ആദ്യമായാണ് പുറത്തു വരുന്നത്.
ഡിജിറ്റല്‍ ലോകത്തെ തട്ടിപ്പുകളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനാണ് ഈ നടപടികളെങ്കിലും, ഇത്രയധികം സൈറ്റുകള്‍ നിരോധിക്കുന്നത് പൗരന്മാരുടെ വിവരങ്ങള്‍ അറിയാനുള്ള സ്വാതന്ത്ര്യത്തെ ബാധിക്കുമോ എന്ന ആശങ്കകള്‍ ഉയരുന്നുണ്ട്.
Content Highlight: India has currently blocked at least 43,000 domains. New study shows scale for the first time