എഡിറ്റര്‍
എഡിറ്റര്‍
ലോക ഹോക്കി ലീഗ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യ സെമിയില്‍
എഡിറ്റര്‍
Wednesday 6th December 2017 11:09pm

 

ന്യൂദല്‍ഹി: ലോക ഹോക്കി ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ സെമിയില്‍. ബല്‍ജിയത്തെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ഇന്ത്യ അവസാന നാലില്‍ എത്തിയത്.

നിശ്ചിത സമയത്ത് ഇരുടീമുകളും മൂന്ന് ഗോള്‍ നേടി സമനില പാലിച്ചതോടെ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഇരു ടീമുകളും ഇഞ്ചോടിച്ച് പ്രകടനം കാഴ്ചവെച്ച മത്സരത്തില്‍ ഷൂട്ടൗട്ടും അത്യന്തം ആവേശകരമായിരുന്നു.


Also Read: ‘ആ മൂന്നാമത്തെ സൂപ്പര്‍ താരം കോഹ്‌ലിയോ?’; പാക് നായകന്‍ സര്‍ഫറാസടക്കം മൂന്ന് നായകന്മാരുമായി വാതുവെപ്പുകാര്‍ ബന്ധപ്പെട്ടു; മൂന്നാമന്റെ പേരു രഹസ്യമാക്കി ഐ.സി.സി


3-2 നാണ് ഇന്ത്യന്‍ വിജയം. നേരത്തെ നിശ്ചിത സമയത്ത് 53 മിനിറ്റിനുള്ളില്‍ ഇരു ടീമുകളും ചേര്‍ന്ന് ആറു ഗോള്‍ നേടിയിരുന്നു. എന്നാല്‍ പിന്നീട് ലീഡ് നേടാന്‍ ഇരു ടീമുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

ഇത് രണ്ടാം തവണയാണ് ലോക ഹോക്കി ലീഗില്‍ ഇന്ത്യ സെമിയില്‍ എത്തുന്നത്.

Advertisement