| Monday, 30th July 2012, 9:26 am

കയറ്റുമതിയില്‍ ഇന്ത്യ ചൈനയെ പിന്നിലാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആഗോളതലത്തില്‍ കയറ്റുമതി വളര്‍ച്ചയില്‍ ഇന്ത്യ ചൈനയെ പിന്നിലാക്കി. 2011ല്‍ ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ചാ നിരക്കില്‍ 16.1% വര്‍ധനയാണുണ്ടായിരിക്കുന്നത്. വേള്‍ഡ് ട്രെയ്ഡ് ഓര്‍ഗനൈസേഷന്റെ പുതിയ കണക്കുപ്രകാരമാണിത്.[]

2011ല്‍ കയറ്റുമതി വളര്‍ച്ചയില്‍ ഇന്ത്യ വന്‍മുന്നേറ്റമാണ് നടത്തിയിരിക്കുന്നതെന്നും ഡബ്ലു.ടി.ഒ അഭിപ്രായപ്പെട്ടു. അതേ സമയം ചൈനയുടെ കയറ്റുമതി വളര്‍ച്ചാ നിരക്കില്‍ 9.3% വര്‍ധനവ് മാത്രമാണുണ്ടായിരിക്കുന്നെന്നും ഡബ്ലു.ടി.ഒ വിലയിരുത്തി.

2010ല്‍ കയറ്റുമതിയില്‍ ചൈന റെക്കോര്‍ഡ് (28.4%) വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിരുന്നു. ഇതേസമയം, 22 ശതമാനമായിരുന്നു ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ചാ നിരക്ക്.

മറ്റു വന്‍രാഷ്ട്രങ്ങളെയും ഇന്ത്യ മറികടന്നു. ഇന്ത്യന്‍ കയറ്റുമതി വിപണിയിലെ ഗുണകരമായ വഴിത്തിരിവുകളും വൈവിധ്യവുമാണ് വളര്‍ച്ചാ നിരക്കില്‍ പ്രതിഫലിച്ചിരിക്കുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more