സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചു. ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ 15 അംഗ സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 14നാണ് രണ്ട് ടെസ്റ്റുകളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.
സൂപ്പര്‍ താരം റിഷബ് പന്ത് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തി. പരമ്പരയില്‍ ഗില്ലിന്റെ ഡെപ്യൂട്ടി റിഷബ് പന്താണ്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ പരിക്കേറ്റ താരത്തിന് ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പര പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു.
വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളില്‍ ഇന്ത്യയുടെ മൂന്നാം പരമ്പരയാണിത്. ഇതുവരെ കളിച്ച ഏഴ് മത്സരത്തില്‍ നിന്നും നാല് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 61.90 പോയിന്റ് ശതമാനമാണ് ഇന്ത്യയ്ക്കുള്ളത്.
രണ്ട് മത്സരത്തില്‍ നിന്നും ഒരു ജയവും ഒരു തോല്‍വിയുമായി 50.00 പോയിന്റ് ശതമാനത്തോടെ നാലാമതാണ് സൗത്ത് ആഫ്രിക്ക. പാകിസ്ഥാനെതിരെയായിരുന്നു സൗത്ത് ആഫ്രിക്കയുടെ ആദ്യ പരമ്പര.
ഇന്ത്യ vs സൗത്ത് ആഫ്രിക്ക, ടെസ്റ്റ് പരമ്പര
ആദ്യ ടെസ്റ്റ് – നവംബര്‍ 14-18 – ഈഡന്‍ ഗാര്‍ഡന്‍സ്, കൊല്‍ക്കത്ത
രണ്ടാം ടെസ്റ്റ് – നവംബര്‍ 22-26 – ബര്‍സാപര സ്റ്റേഡിയം, ഗുവാഹത്തി.