| Saturday, 6th June 2026, 4:01 pm

ക്യാപ്റ്റന്‍ ധ്രുവ് ജുറെല്‍, ഗെയ്ക്വാദും പടിക്കലും സ്‌ക്വാഡില്‍; സ്ഥാനക്കയറ്റം കിട്ടിയത് വൈഭവിന്!

ശ്രീരാഗ് പാറക്കല്‍

ശ്രീലങ്കയില്‍ നടക്കുന്ന ത്രി രാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ എ സ്‌ക്വാഡ് പ്രഖ്യാപിച്ചു. 15 അംഗങ്ങളടങ്ങുന്ന സ്‌ക്വാഡാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ശ്രീലങ്കയും അഫ്ഗാനിസ്ഥാനുമാണ് പരമ്പരയില്‍ ഇന്ത്യയുടെ എതിരാളി.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. വൈസ് ക്യാപ്റ്റനായി ദേവ്ദത്ത് പടിക്കലാണ് സ്ഥാനമേറ്റത്. സീനിയര്‍ താരമായ ഋതുരാജ് ഗെയ്ക്വാദും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

ദേവ്ദത്ത് പടിക്കല്‍, ഋതുരാജ് ഗെയ്ക്വാദ്,

2026ലെ ഐ.പി.എല്ലില്‍ തിളങ്ങിയതോടെയാണ് പല താരങ്ങളും സ്‌ക്വാഡില്‍ ഇടം നേടിയത്. ഐ.പി.എല്‍ പ്രകടനത്തിലൂടെ സായ് സുദര്‍ശന്‍ സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. ഇത്തവണത്തെ ഐ.പി.എല്‍ സീസണില്‍ 17 ഇന്നിങ്‌സില്‍ നിന്ന് 45.13 ശരാശരിയില്‍ 722 റണ്‍സാണ് താരം നേടിയത്. റണ്‍വേട്ടക്കാരില്‍ മൂന്നാമനായാണ് സായ് ഫിനിഷ് ചെയ്തത്.

ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന 15 വയസുകാരന്‍ വെടിക്കെട്ട് വീരന്‍ വൈഭവ് സൂര്യവംശി എ ടീം സ്‌ക്വാഡില്‍ ഇടം നേടിയിട്ടില്ല. 16 മത്സരങ്ങളില്‍ നിന്ന് 48.50 ശരാശരിയില്‍ 776 റണ്‍സാണ് താരം നേടിയത്. അതേസമയം ഇന്ത്യയുടെ ടി-20 ടീമിലാണ് താരം ഇടം നേടിയത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി മികച്ച തുടക്കത്തില്‍ മിന്നും ബൗളിങ് പ്രകടനം നടത്തിയ അന്‍ഷുല്‍ കാംബോജും സ്‌ക്വാഡില്‍ ഇടം നേടി. രഞ്ജി ട്രോഫിയില്‍ മിന്നും പ്രകടനം നടത്തിയ ശേഷം ദല്‍ഹി സ്വന്തമാക്കിയ പേസര്‍ ആഖിബ് നബിയും സ്‌ക്വാഡിലെ അംഗമാണ്.

ഇന്ത്യ എ ടീമിന്റെ സ്‌ക്വാഡ്

ധ്രുവ് ജുറെല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍, ആയുഷ് പാണ്ഡെ, ദേവ്ദത്ത് പടിക്കല്‍ (വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ഹര്‍ഷ് ദുബെ, ശരണ്‍ശ് ജെയ്ന്‍, ഗുര്‍ണൂര്‍ ബ്രാര്‍, ആഖിബ് നബി, യഷ് താക്കൂര്‍, അന്‍ഷുല്‍ കാംബോജ്, എന്‍. ജഗതീശന്‍, അമന്‍ മൊഖാന്‍ഡെ, ഷൈക് റഷീദ്, സീഷന്‍ അന്‍സാരി

Content Highlight: India A squad announced for tri-series in Sri Lanka

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more