ന്യൂദല്‍ഹി: സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ കേരളം ഒഴികെയുള്ള കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു. ഹിമാചല്‍പ്രദേശ്, കര്‍ണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വന്ദേമാതരം മുഴുവന്‍ ആലപിച്ചത്.
വന്ദേമാതരം മുഴുവന്‍ ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശം പാലിച്ചാണ് നടപടി. കര്‍ണാടകയില്‍ പതാകയുയര്‍ത്തുന്നതിന്റെ തൊട്ടുമുമ്പാണ് വന്ദേമാതരം ആലപിച്ചത്.
ലോക്ഭവനില്‍ ഡി.കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലും വന്ദേമാതരം മുഴുവന്‍ ആലപിച്ചിരുന്നു. എന്നാല്‍ യു.ഡി.എഫ് ഭരിക്കുന്ന കേരളത്തില്‍ മാത്രമാണ് വന്ദേമാതരം ആലപിക്കാതിരുന്നത്. ദേശീയ ഗാനം മാത്രമാണ് പാടിയത്.
അതേസമയം എ.ഐ.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി തുടങ്ങിയ നേതാക്കള്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും രാഹുല്‍ ഗാന്ധി നീരസം പ്രകടിപ്പിക്കുകയും ചെയ്തിട്ടും ഗായക സംഘം മുഴുവന്‍ ആലപിക്കുകയായിരുന്നു.
വന്ദേമാതരം ബില്ലിനെ ശക്തമായി എതിര്‍ത്ത പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്. രാജ്യത്ത് കൂടുതല്‍ വിഭജനം സൃഷ്ടിക്കാന്‍ ഈ ബില്‍ കാരണമാവുമെന്നായിരുന്നു കോണ്‍ഗ്രസ് പക്ഷം. എന്നാല്‍ ഇതിനെല്ലാം വിരുദ്ധമായാണ് കോണ്‍ഗ്രസ് വന്ദേമാതരം ആലപിച്ചത്.
സംഭവം ഇതിനോടകം തന്നെ വലിയ വിവാദമായിട്ടുണ്ട്.
Content Highlight: Independence Day Celebrations: The full version of ‘Vande Mataram’ was sung in the Congress-ruled states of Telangana, Himachal Pradesh, and Karnataka.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.