വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഒന്നാം ടെസ്റ്റില്‍ ആതിഥേയര്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. മത്സരത്തില്‍ ഇന്നിങ്‌സിനും 140 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് ലീഡ് പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിനെ മൂന്നാം ദിനം തന്നെ ഗില്ലും സംഘവും പുറത്താക്കുകയായിരുന്നു. രവീന്ദ്ര ജഡേജയുടെയും മുഹമ്മദ് സിറാജിന്റെയും മിന്നും പ്രകടനത്തിന്റെ കരുത്തിലാണ് ടീം വിന്‍ഡീസിനെ മൂന്നാം ദിനം തകര്‍ത്തത്.
തോല്‍വി വഴങ്ങിയതോടെ വിന്‍ഡീസിനെ ഒരു മോശം റെക്കോഡിലേക്കാണ് ഇന്ത്യ തള്ളിയിട്ടത്. 2010ന് ശേഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഇന്നിങ്സ് തോല്‍വികള്‍ വഴങ്ങുന്ന ടീം എന്ന നാണക്കേടാണ് സന്ദര്‍ശകര്‍ ചൂടിയത്. 18 തോല്‍വികള്‍ ഏറ്റുവാങ്ങിയാണ് ഈ മോശം റെക്കോഡില്‍ കരീബിയന്‍ പടയില്‍ മുന്നിലുള്ളത്.
മത്സരത്തില്‍ ടോസ് നേടി വിന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുക്കയായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ ടീം 162 റണ്‍സിന് പുറത്തായി. ജസ്റ്റിന്‍ ഗ്രീവ്സ് (48 പന്തില്‍ 32), ഷായ് ഹോപ്പ് ( 36 പന്തില്‍ 26) ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചെയ്‌സ് (43 പന്തില്‍ 24) എന്നിവരാണ് ടീമിന് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
ബൗളിങ്ങില്‍ മുഹമ്മദ് സിറാജ് നാല് വിക്കറ്റും ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും സ്വന്തമാക്കി മികവ് കാട്ടി. കൂടാതെ, കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി.
പിന്നാലെ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനെത്തിയ ഇന്ത്യ തകര്‍ത്തടിച്ചു. മൂന്ന് സെഞ്ച്വറികളുടെ കരുത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സെടുത്ത് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു.
𝙒𝙖𝙧𝙧𝙞𝙤𝙧’𝙨 𝙀𝙛𝙛𝙤𝙧𝙩 ⚔
1️⃣0️⃣4️⃣* runs with the bat 👏
4️⃣/5️⃣4️⃣ with the ball in the second innings 👌
Ravindra Jadeja is the Player of the Match for his superb show in the first #INDvWI Test 🥇
ജഡേജയ്‌ക്കൊപ്പം ധ്രുവ് ജുറെല്‍, കെ.എല്‍. രാഹുല്‍ എന്നിവരാണ് മത്സരത്തില്‍ സെഞ്ച്വറി സ്വന്തമാക്കിയത്. ജഡേജ 176 പന്തില്‍ 104 റണ്‍സെടുത്ത് പുറത്താവാതെ നിന്നു ജുറെല്‍ 210 പന്ത് നേരിട്ട് 125 റണ്‍സ് നേടിയപ്പോള്‍ 197 പന്തില്‍ നൂറ് റണ്‍സാണ് കെ.എല്‍. രാഹുല്‍ അടിച്ചത്.
പിന്നാലെ രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് കൈവെച്ചതെല്ലാം പാളി. മൂന്നാം ദിവസം ലഞ്ചിന് മുമ്പ് തന്നെ അഞ്ച് വിക്കറ്റുകള്‍ ടീമിന് നഷ്ടപ്പെട്ടിരുന്നു. 74 പന്തില്‍ 38 റണ്‍സ് നേടിയ അലിക് അത്തനാസ് ആണ് രണ്ടാം ഇന്നിങ്സില്‍ വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.
Content Highlight: Ind vs WI: West Indies registered 18th innings defeat in Test after 2010