| Friday, 10th October 2025, 9:31 am

ആറ് 'തോല്‍വികള്‍ക്ക്' ശേഷം ആദ്യ ജയം; രണ്ടാം ടെസ്റ്റില്‍ ആദ്യം ചിരിച്ച് ക്യാപ്റ്റന്‍ ഗില്‍

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിന് ആരംഭം. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.

ടെസ്റ്റ് ടീം ക്യാപ്റ്റന്‍സിയേറ്റെടുത്ത ഗില്ലിന്റെ ആദ്യ ടോസ് വിജയമാണിത്. ഇതിന് മുമ്പ് അവസാനിച്ച ആറ് മത്സരത്തിലും ഇന്ത്യ ടോസ് പരാജയപ്പെട്ടിരുന്നു.

ആദ്യ മത്സരത്തില്‍ ഇന്നിങ്‌സ് വിജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ടെസ്റ്റും വിജയിച്ച് പരമ്പര വൈറ്റ്‌വാഷ് ചെയ്യാനുള്ള ഒരുക്കത്തിലാണ്. അതേസമയം, ആദ്യ ടെസ്റ്റ് മൂന്നാം ദിവസം തന്നെ നഷ്ടപ്പെടുത്തിയതിന്റെ സകല നിരാശയും മനസിലിട്ടുകൊണ്ടാകും വിന്‍ഡീസ് കളത്തിലിറങ്ങുന്നത്.

അഹമ്മദാബാദ് ടെസ്റ്റില്‍ വിന്‍ഡീസിനെ കശക്കിയെറിഞ്ഞ സിറാജ്-ബുംറ ദ്വയം പേസാക്രമണത്തിലും കുല്‍ദീപ്-ജഡേജ-വാഷിങ്ടണ്‍ ത്രയം സ്പിന്‍ അറ്റാക്കിലും ഇന്ത്യയെ ഡ്രൈവിങ് സീറ്റിലിരിത്തുമെന്നുറപ്പാണ്.

ആദ്യ ടെസ്റ്റില്‍ പുറത്തെടുത്ത മികവ് ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചാല്‍ ശുഭ്മന്‍ ഗില്ലിന് കീഴില്‍ ഇന്ത്യയുടെ ആദ്യ പരമ്പര വിജയത്തിനും ഫിറോസ് ഷാ കോട്‌ല സാക്ഷ്യം വഹിക്കും.

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

വെസ്റ്റ് ഇന്‍ഡീസ് പ്ലെയിങ് ഇലവന്‍

ജോണ്‍ കാംബെല്‍, തഗനരെയ്ന്‍ ചന്ദര്‍പോള്‍, അലിക് അത്തനാസ്, ഷായ് ഹോപ്പ്, ടെവിന്‍ ഇംലാച്ച് (വിക്കറ്റ് കീപ്പര്‍), റോസ്റ്റണ്‍ ചെയ്‌സ് (ക്യാപ്റ്റന്‍), ജസ്റ്റിന്‍ ഗ്രീവ്‌സ്, ഖാരി പിയറി, അന്‍ഡേഴ്‌സണ്‍ ഫിലിപ്പ്, ജോമല്‍ വാരികന്‍, ജെയ്ഡന്‍ സീല്‍സ്.

Content Highlight: IND vs WI: 2nd Test: India won the toss and elect to bat first

We use cookies to give you the best possible experience. Learn more