വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിന് ആരംഭം. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.
🚨 Toss 🚨#TeamIndia won the toss and elected to bat.
ആദ്യ മത്സരത്തില്‍ ഇന്നിങ്‌സ് വിജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ടെസ്റ്റും വിജയിച്ച് പരമ്പര വൈറ്റ്‌വാഷ് ചെയ്യാനുള്ള ഒരുക്കത്തിലാണ്. അതേസമയം, ആദ്യ ടെസ്റ്റ് മൂന്നാം ദിവസം തന്നെ നഷ്ടപ്പെടുത്തിയതിന്റെ സകല നിരാശയും മനസിലിട്ടുകൊണ്ടാകും വിന്‍ഡീസ് കളത്തിലിറങ്ങുന്നത്.
ആദ്യ ടെസ്റ്റില്‍ പുറത്തെടുത്ത മികവ് ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചാല്‍ ശുഭ്മന്‍ ഗില്ലിന് കീഴില്‍ ഇന്ത്യയുടെ ആദ്യ പരമ്പര വിജയത്തിനും ഫിറോസ് ഷാ കോട്‌ല സാക്ഷ്യം വഹിക്കും.