| Thursday, 27th November 2025, 4:06 pm

എതിരാളികളല്ല, ഒത്തൊരുമിച്ച്; സൂപ്പര്‍ നേട്ടത്തിലേക്ക് കണ്ണുവെച്ച് രോ - കോ സഖ്യം

സ്പോര്‍ട്സ് ഡെസ്‌ക്

hiഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നവംബര്‍ 30 മുതലാണ് മൂന്ന് മത്സരങ്ങളുള്ള പരമ്പരയ്ക്ക് തുടക്കമാവുന്നത്. ടെസ്റ്റ് പരമ്പരയില്‍ പ്രോട്ടിയാസിനോട് തോറ്റതിന്റെ കണക്ക് തീര്‍ക്കാന്‍ ഉറച്ചാവും ഇന്ത്യന്‍ ടീം കളത്തില്‍ ഇറങ്ങുക.

ഈ പരമ്പരയില്‍ ഇന്ത്യന്‍ ആരാധകരുടെ പ്രിയ ജോഡിയായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയുമുണ്ടാവും. ഇവരുടെ സാന്നിധ്യം ഓരോ ആരാധകനെയും ആവേശത്തിലാക്കിയിരിക്കുന്നത്. ഇരുവരും അവസാനമായി കളിച്ച ഓസ്ട്രേലിയന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തിലെ ഇവരുടെ പ്രകടനമാണ് അതിന് കാരണം. ആ വെടിക്കെട്ട് പ്രോട്ടിയാസിന് എതിരെയും ഇരുവരും എടുക്കുമെന്നാണ് പ്രതീക്ഷ.

രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ Photo: BCCI/X.com

പ്രോട്ടിയാസിനെതിരെ കളത്തില്‍ ഇറങ്ങുമ്പോള്‍ ഇരുവരെയും കാത്തിരിക്കുന്നത് ഒരു സൂപ്പര്‍ നേട്ടമാണ്. കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ ഒന്നിച്ച് കളിക്കുന്ന ഇന്ത്യന്‍ ജോഡികള്‍ എന്ന ചരിത്ര നേട്ടത്തില്‍ എത്താനാണ് രോഹിത്തിനും കോഹ്‌ലിക്കും സാധിക്കുക. ഇപ്പോള്‍ ഈ ലിസ്റ്റില്‍ ഇരുവരും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – രാഹുല്‍ ദ്രാവിഡ് സഖ്യത്തിനൊപ്പമാണ്.

സച്ചിനും ദ്രാവിഡും 391 മത്സരങ്ങള്‍ വീതം ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഇത്ര തന്നെ തവണ കോഹ്ലി – രോഹിത് സഖ്യവും കളത്തിലെത്തി. ഓസ്ട്രേലിയന്‍ പര്യടനത്തിലായിരുന്നു ഈ നേട്ടം. പ്രോട്ടിയാസിനെതിരെ ആദ്യ മത്സരത്തില്‍ ഒരുമിച്ച് ഇറങ്ങിയാല്‍ തന്നെ ഇരുവര്‍ക്കും ഈ നേട്ടം തങ്ങളുടെ പേരിലേക്ക് മാറ്റിയെഴുതാം.

ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ ഒരുമിച്ച് കളിക്കുന്ന ഇന്ത്യന്‍ ജോഡികള്‍

391 – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ /രാഹുല്‍ ദ്രാവിഡ്

391 – വിരാട് കോഹ്‌ലി/രോഹിത് ശര്‍മ*

369 – രാഹുല്‍ ദ്രാവിഡ്/ സൗരവ് ഗാംഗുലി

367 – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ / അനില്‍ കുംബ്ലെ

341 – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ / സൗരവ് ഗാംഗുലി

309 – വിരാട് കോഹ്‌ലി/ രവീന്ദ്ര ജഡേജ

292 – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍/ മുഹമ്മദ് അസറുദ്ദിന്‍

285 – വിരാട് കോഹ്‌ലി / എം.എസ്. ധോണി

കെ.എൽ രാഹുൽ

അതേസമയം പ്രോട്ടിയാസിനെതിരെ പുതിയ ക്യാപ്റ്റന് കീഴിലാണ് ഇറങ്ങുന്നത്. ഇത്തവണ കെ.എല്‍ രാഹുലാണ്
ടീമിന്റെ ക്യാപ്റ്റന്‍. സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ് ശുഭ്മന്‍ ഗില്‍ പുറത്തായതോടെയാണ് രാഹുല്‍ രണ്ട് വര്‍ഷത്തിന് ശേഷം ക്യാപ്റ്റനായത്.

Content Highlight: Ind vs SA: Virat Kohli – Rohit Sharma just need appearance for top the list of most matches of Indian Pair in ODI cricket

Latest Stories

We use cookies to give you the best possible experience. Learn more