hiഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നവംബര്‍ 30 മുതലാണ് മൂന്ന് മത്സരങ്ങളുള്ള പരമ്പരയ്ക്ക് തുടക്കമാവുന്നത്. ടെസ്റ്റ് പരമ്പരയില്‍ പ്രോട്ടിയാസിനോട് തോറ്റതിന്റെ കണക്ക് തീര്‍ക്കാന്‍ ഉറച്ചാവും ഇന്ത്യന്‍ ടീം കളത്തില്‍ ഇറങ്ങുക.
ഈ പരമ്പരയില്‍ ഇന്ത്യന്‍ ആരാധകരുടെ പ്രിയ ജോഡിയായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയുമുണ്ടാവും. ഇവരുടെ സാന്നിധ്യം ഓരോ ആരാധകനെയും ആവേശത്തിലാക്കിയിരിക്കുന്നത്. ഇരുവരും അവസാനമായി കളിച്ച ഓസ്ട്രേലിയന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തിലെ ഇവരുടെ പ്രകടനമാണ് അതിന് കാരണം. ആ വെടിക്കെട്ട് പ്രോട്ടിയാസിന് എതിരെയും ഇരുവരും എടുക്കുമെന്നാണ് പ്രതീക്ഷ.
പ്രോട്ടിയാസിനെതിരെ കളത്തില്‍ ഇറങ്ങുമ്പോള്‍ ഇരുവരെയും കാത്തിരിക്കുന്നത് ഒരു സൂപ്പര്‍ നേട്ടമാണ്. കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ ഒന്നിച്ച് കളിക്കുന്ന ഇന്ത്യന്‍ ജോഡികള്‍ എന്ന ചരിത്ര നേട്ടത്തില്‍ എത്താനാണ് രോഹിത്തിനും കോഹ്‌ലിക്കും സാധിക്കുക. ഇപ്പോള്‍ ഈ ലിസ്റ്റില്‍ ഇരുവരും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – രാഹുല്‍ ദ്രാവിഡ് സഖ്യത്തിനൊപ്പമാണ്.
സച്ചിനും ദ്രാവിഡും 391 മത്സരങ്ങള്‍ വീതം ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഇത്ര തന്നെ തവണ കോഹ്ലി – രോഹിത് സഖ്യവും കളത്തിലെത്തി. ഓസ്ട്രേലിയന്‍ പര്യടനത്തിലായിരുന്നു ഈ നേട്ടം. പ്രോട്ടിയാസിനെതിരെ ആദ്യ മത്സരത്തില്‍ ഒരുമിച്ച് ഇറങ്ങിയാല്‍ തന്നെ ഇരുവര്‍ക്കും ഈ നേട്ടം തങ്ങളുടെ പേരിലേക്ക് മാറ്റിയെഴുതാം.
ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ ഒരുമിച്ച് കളിക്കുന്ന ഇന്ത്യന്‍ ജോഡികള്‍
292 – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍/ മുഹമ്മദ് അസറുദ്ദിന്‍
285 – വിരാട് കോഹ്‌ലി / എം.എസ്. ധോണി
കെ.എൽ രാഹുൽ
അതേസമയം പ്രോട്ടിയാസിനെതിരെ പുതിയ ക്യാപ്റ്റന് കീഴിലാണ് ഇറങ്ങുന്നത്. ഇത്തവണ കെ.എല്‍ രാഹുലാണ്
ടീമിന്റെ ക്യാപ്റ്റന്‍. സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ് ശുഭ്മന്‍ ഗില്‍ പുറത്തായതോടെയാണ് രാഹുല്‍ രണ്ട് വര്‍ഷത്തിന് ശേഷം ക്യാപ്റ്റനായത്.
Content Highlight: Ind vs SA: Virat Kohli – Rohit Sharma just need appearance for top the list of most matches of Indian Pair in ODI cricket