ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നവംബര്‍ 14 മുതലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് ഈ മത്സരത്തില്‍ ആതിഥേയത്വം വഹിക്കുക.
ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നവംബര്‍ 14 മുതലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് ഈ മത്സരത്തില്‍ ആതിഥേയത്വം വഹിക്കുക.
ഇപ്പോള്‍ ഈ മത്സരത്തിന് മുന്നോടിയായി ആത്മവിശാസ്വം പ്രകടപ്പിക്കുകയാണ് പ്രോട്ടിയാസ് കോച്ച് ശുക്രി കോണ്‍റാഡ്. ഇന്ത്യയില്‍ സ്വന്തമായി ചരിത്രം സൃഷ്ടിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് പൂര്‍ണ ആത്മവിശ്വസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ടീമില്‍ മികച്ച സ്പിന്നര്‍മാരുണ്ടെന്നും അത് ടീമിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നതെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.

‘മുമ്പ് മികച്ച സ്പിന്നര്‍മാരുണ്ടായിരുന്നില്ല എന്നല്ല, പക്ഷേ, കേശവ് (മഹാരാജ്), സൈമണ്‍ (ഹാര്‍മര്‍), സെന്‍ (സെനുരന്‍ മുത്തുസ്വാമി) എന്നിവരുടെ ത്രയം മികച്ചതാണ്. സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍, ഇന്ത്യയെ വെല്ലുവിളിക്കാന്‍ ആവശ്യമായ കളിക്കാര്‍ ടീമിലുണ്ട്.
ഈഡന്‍ ഗാര്‍ഡന്‍സിലും ഇന്ത്യയിലും സ്വന്തമായ ഒരു ചരിത്രം സൃഷ്ടിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും എന്ന പൂര്‍ണ ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍,’ കോണ്‍റാഡ് പറഞ്ഞു.
ഓസ്ട്രേലിയക്കെതിരെയുള്ള ഐ.സി.സി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് സമാനമാണ് ഇന്ത്യയുമായുള്ള മത്സരമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഏത് വേദിയിലെയും മത്സരങ്ങളും വെല്ലുവിളി നിറഞ്ഞതാണ്. ഈഡന്‍ ഗാര്‍ഡന്‍സ് പോലുള്ള ഒരു ഐകോണിക്ക് വേദി അത് കൂടുതല്‍ കടുപ്പമുള്ളതാക്കുന്നു.

ഞങ്ങള്‍ ഈ പരമ്പരക്ക് മുമ്പ് കളിച്ച ടീമുകളുടെ നിലവാരത്തെ ഇന്ത്യന്‍ ടീമുമായി താരതമ്യപ്പെടുത്താന്‍ കഴിയില്ല. തന്റെ ഇരുപതാമത്തെ മത്സരത്തില്‍ ഇന്ത്യക്കെതിരെ ഇറങ്ങുന്നത് വലിയ വെല്ലുവിളയാവുമെന്നും ഇതിനേക്കാള്‍ വലിയത് ഒന്നും തനിക്ക് ഉണ്ടായിട്ടില്ലെന്നും കോണ്‍റാഡ് കൂട്ടിച്ചേര്‍ത്തു.
സൗത്ത് ആഫ്രിക്കക്ക് ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റില്‍ വളരെ മോശം റെക്കോഡാണുള്ളത്. ഇതുവരെ ഇരു ടീമുകളും ഇന്ത്യയില്‍ ഏഴ് തവണ ടെസ്റ്റ് പരമ്പരകള്‍ കളിച്ചിട്ടുണ്ട്. അത് ഒരു തവണ മാത്രമേ പ്രോട്ടിയാസ് സംഘത്തിന് ജയിക്കാന്‍ സാധിച്ചിട്ടുള്ളൂ. നാല് തവണ ഇന്ത്യ ജേതാക്കളായപ്പോള്‍ മൂന്ന് തവണ പരമ്പര സമനിലയിലും അവസാനിച്ചു.
Content Highlight: Ind vs SA: South African coach Shukri Conrad says quietly confident we can make history in India on this tour