രണ്ടാം ടി – 20യില്‍ ഇന്ത്യക്ക് മുമ്പില്‍ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി സൗത്ത് ആഫ്രിക്ക. 214 റണ്‍സിന്റെ വിജയലക്ഷ്യമാണ് ടീമിന് മുന്നിലുയര്‍ത്തിയത്. നിലവില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യ തിരിച്ചടി നേരിട്ടിരിക്കുകയാണ്.
രണ്ടാം ടി – 20യില്‍ ഇന്ത്യക്ക് മുമ്പില്‍ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി സൗത്ത് ആഫ്രിക്ക. 214 റണ്‍സിന്റെ വിജയലക്ഷ്യമാണ് ടീമിന് മുന്നിലുയര്‍ത്തിയത്. നിലവില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യ തിരിച്ചടി നേരിട്ടിരിക്കുകയാണ്.
ഇന്ത്യക്ക് രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായി. ആദ്യം ശുഭ്മന്‍ ഗില്ലാണ് തിരികെ നടന്നത്. ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായായിരുന്നു താരത്തിന്റെ മടക്കം. പിന്നാലെ അഭിഷേക് ശര്‍മയും മടങ്ങി. എട്ട് പന്തില്‍ 17 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. മാര്‍ക്കോ യാന്‍സനാണ് വിക്കറ്റ്.

അഭിഷേക് ശർമ . Photo: Johns/x.com
ഏറെ വൈകാതെ സൂര്യയും തിരികെ നടന്നു. നാല് പന്തില്‍ അഞ്ച് റണ്‍സാണ് താരം നേടിയത്. താരത്തെയും മടക്കിയത് യാന്‍സനാണ്.
നിലവില്‍ അക്സര്‍ പട്ടേലും തിലക് വര്‍മയുമാണ് ക്രീസിലുള്ളത്. അക്സര്‍ പത്ത് പന്തില്‍ എട്ട് റണ്‍സും തിലക് ഒരു പന്തില്‍ റണ്‍സ് നേടാതെയുമാണ് ബാറ്റിങ് തുടരുന്നത്. നിലവില്‍ ഇന്ത്യയ്ക്ക് മൂന്നിന് 32 റണ്‍സാണുള്ളത്.
നേരത്തെ, പ്രോട്ടിയാസിന് വേണ്ടി ക്വിന്റണ്‍ ഡി കോക്ക് – റീസ ഹെന്‍ഡ്രിക്‌സ് സഖ്യം മികച്ച തുടക്കം നല്‍കിയിരുന്നു. ഇരുവരും ചേര്‍ന്ന് വളരെ വേഗം തന്നെ 38 റണ്‍സെടുത്തു. 10 പന്തില്‍ എട്ട് റണ്‍സ് എടുത്ത ഹെന്‍ഡ്രിക്‌സ് മടങ്ങിയതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്.
പിന്നാലെ എത്തിയ എയ്ഡന്‍ മര്‍ക്രമുമായി ചേര്‍ന്ന് ഡി കോക്ക് സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് 83 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്. പിന്നാലെ 26 പന്തില്‍ 29 റണ്‍സുമായി മാര്‍ക്രം മടങ്ങി.

മത്സരത്തിനിടെ ക്വിന്റൺ ഡി കോക്ക്. Photo: Proteas Men/x.com
ഈ സ്‌കോറിലേക്ക് 35 സ്‌കോര്‍ കൂടി ചേര്‍ത്ത് ഡി കോക്കും തിരികെ നടന്നു. താരം 46 പന്തില്‍ 90 റണ്‍സാണ് എടുത്തത്. ഷോട്ട് അടിച്ച് മുന്നോട്ട് നടന്ന താരത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ റണ്‍ ഔട്ടാക്കുകയായിരുന്നു. പ്രോട്ടിയാസ് നാല് റണ്‍സ് കൂടി എടുക്കുന്നതിനിടെ ഡെവാള്‍ഡ് ബ്രെവിസ് 10 പന്തില്‍ 14 റണ്‍സുമായി തിരികെ നടന്നു.
ഈ വിക്കറ്റിന് ശേഷം ഒന്നിച്ച ഡൊനോവന്‍ ഫെരേര – ഡേവിഡ് മില്ലര്‍ സഖ്യമാണ് ടീമിന്റെ സ്‌കോര്‍ 200 കടത്തിയത്. ഫെരേര 16 പന്തില്‍ 30 റണ്‍സും മില്ലര്‍ 12 പന്തില്‍ 20 റണ്‍സും നേടി പുറത്താവാതെ നിന്നു. അതോടെ നാലിന് 213 റണ്‍സ് എടുക്കാന്‍ സാധിച്ചു.
ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അക്സര്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.
Content Highlight: Ind vs SA: South Africa set 213 runs as target; India struggles in second T20I match