സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് ഗുവാഹത്തിയില്‍ നടക്കുകയാണ്. നിലവില്‍ പ്രോട്ടിയാസ് ഒന്നാം ഇന്നിങ്‌സില്‍ 489 റണ്‍സിന് പുറത്തായിരിക്കുകയാണ്. സെനുറാന്‍ മുത്തുസ്വാമി, മാര്‍ക്കോ യാന്‍സെന്‍ എന്നിവരുടെ കരുത്തിലാണ് ലോക ചാമ്പ്യന്മാര്‍ മികച്ച സ്‌കോറിലെത്തിയത്.
Innings Break!
Kuldeep Yadav leads the way with a 4⃣-fer 👌
2⃣ wickets each for Jasprit Bumrah, Mohd. Siraj, and Ravindra Jadeja 👏
രണ്ടാം ദിനം ആറിന് 247 റണ്‍സ് എന്ന നിലയിലായിരുന്നു സൗത്ത് ആഫ്രിക്ക ബാറ്റിങ് ആരംഭിച്ചത്. ബാറ്റിങ് എത്തിയ മുത്തുസ്വാമി – കൈല്‍ വെരായ്‌നെ സഖ്യം ആദ്യ സെഷന്‍ ശക്തമായ ചെറുത്ത് നില്‍പ്പ് കാഴ്ചവെച്ചിരുന്നു.
പിന്നാലെ സൈമണ്‍ ഹാര്‍മര്‍ എത്തിയെങ്കിലും അഞ്ച് റണ്‍സ് എടുത്ത് മടങ്ങി. എങ്കിലും യാന്‍സെന്‍ ക്രീസില്‍ പിടിച്ചു നിന്നു. എന്നാല്‍, താരത്തിന് കുല്‍ദീപ് യാദവിന് മുമ്പില്‍ കീഴടങ്ങി. അര്‍ഹിച്ച സെഞ്ച്വറി നേടാനാകാതെയായിരുന്നു താരത്തിന്റെ മടക്കം. താരം 91 പന്തില്‍ 93 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.
ആദ്യ ദിവസം സൗത്ത് ആഫ്രിക്കക്കായി ട്രിസ്റ്റന്‍ സ്റ്റബ്ബ്‌സ് (112 പന്തില്‍ 49), തെംബ ബാവുമ (92 പന്തില്‍ 41), ഏയ്ഡന്‍ മാര്‍ക്രം (81 പന്തില്‍ 38), റിയാന്‍ റിക്കില്‍ട്ടണ്‍ (82 പന്തില്‍ 35) എന്നിവരും മികച്ച പ്രകടനം നടത്തിയിരുന്നു.
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി തിളങ്ങി. ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Content Highlight: Ind vs SA: South Africa all out for 489 runs against India in second Test as Marco Jansen fall near century