സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിനാണ് കളമൊരുങ്ങുന്നത്. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും അഞ്ച് ടി-20യുമാണ് പ്രോട്ടിയാസ് ഇന്ത്യയിലെത്തി കളിക്കുക. ഇതില്‍ ടെസ്റ്റ് പരമ്പരയാണ് ആദ്യം.
കഴിഞ്ഞ സൈക്കിളിലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കള്‍ക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ ഇന്ത്യയ്ക്കാണ് ഹോം അഡ്വാന്റേജ്. പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 14ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കും.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളില്‍ ഇത് മൂന്നാം പരമ്പരയ്ക്കാണ് ഇന്ത്യയിറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ആദ്യ പരമ്പര 2-2ന് സമനിലയില്‍ അവസാനിച്ചിരുന്നു. ശേഷം സ്വന്തം തട്ടകത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ 2-0ന് വൈറ്റ് വാഷ് ചെയ്ത് സൈക്കിളിലെ ആദ്യ പരമ്പര വിജയവും സ്വന്തമാക്കി.
സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ ക്യാപ്റ്റന്‍ അടക്കമുള്ള ബാറ്റര്‍മാരുടെ കരുത്ത് പരമ്പരയില്‍ നിര്‍ണായകമാകും. ഡബ്ല്യൂ.ടി.സി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് ഒന്നാമന്‍. 13 ഇന്നിങ്‌സില്‍ നിന്നും അഞ്ച് സെഞ്ച്വറിയുടെ അകമ്പടിയോടെ 78.33 ശരാശരിയില്‍ 946 റണ്‍സാണ് ഗില്‍ സ്വന്തമാക്കിയത്. പട്ടികയില്‍ അടുത്ത മൂന്ന് സ്ഥാനങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ തന്നെയാണ് ഇടം പിടിച്ചിരിക്കുന്നത്.
(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)
ശുഭ്മന്‍ ഗില്‍ – ഇന്ത്യ – 13 – 946
കെ.എല്‍. രാഹുല്‍ – ഇന്ത്യ – 1 – 728
യശസ്വി ജെയ്‌സ്വാള്‍ – ഇന്ത്യ – 13 – 630
രവീന്ദ്ര ജഡേജ – ഇന്ത്യ – 11 – 620
ജോ റൂട്ട് – ഇംഗ്ലണ്ട് – 9 – 537
ഹാരി ബ്രൂക് – ഇംഗ്ലണ്ട് – 9 – 481
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഈ സൈക്കിളില്‍ ആദ്യം 1,000 റണ്‍സ് പൂര്‍ത്തിയാക്കാനുള്ള അവസരവും ഇന്ത്യന്‍ താരങ്ങള്‍ക്ക് തന്നെയായിരിക്കും.
ഇന്ത്യ സ്‌ക്വാഡ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, അക്‌സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ആകാശ് ദീപ്.
സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്
ഡെവാള്‍ഡ് ബ്രെവിസ്, തെംബ ബാവുമ (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, സുബൈര്‍ ഹംസ, ഏയ്ഡന്‍ മര്‍ക്രം, കോര്‍ബിന്‍ ബോഷ്, മാര്‍കോ യാന്‍സെന്‍, എസ്. മുത്തുസ്വാമി, വിയാന്‍ മുള്‍ഡര്‍, കൈല്‍ വെരായ്‌നെ (വിക്കറ്റ് കീപ്പര്‍), റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), കഗീസോ റബാദ, കേശവ് മഹാരാജ്, സൈമണ്‍ ഹാര്‍മര്‍.
Content Highlight: IND vs SA: Shubman Gill scored most runs in WTC 2025-27 cycle