പ്രോട്ടിയാസിനെതിരെ തിളങ്ങാന്‍ ഗില്‍; കണ്ണുവെക്കുന്നത് സൂപ്പര്‍ നേട്ടത്തില്‍
Sports News
പ്രോട്ടിയാസിനെതിരെ തിളങ്ങാന്‍ ഗില്‍; കണ്ണുവെക്കുന്നത് സൂപ്പര്‍ നേട്ടത്തില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 13th November 2025, 7:23 pm

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ (നവംബര്‍ 14) തുടക്കമാവും. ഐകോണിക് വേദിയായ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. ഇതിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഇരു ടീമുകളും. വിജയം തന്നെയാണ് ഇന്ത്യന്‍ സംഘത്തിന്റെയും പ്രോട്ടിയാസ് നിരയുടെയും ലക്ഷ്യം.

ഈ പരമ്പരയ്ക്ക് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലിനെ കാത്തിരിക്കുന്നത് ഒരു സൂപ്പര്‍ നേട്ടമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യൂ.ടി.സി) 2025 – 2027 സൈക്കിളില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് ഇന്ത്യന്‍ നായകന് മുന്നിലുള്ളത്.

ഇതിനായി താരത്തിന് 54 റണ്‍സ് കൂടി നേടിയാല്‍ മതി. നിലവില്‍ താരത്തിന് ഏഴ് മത്സരങ്ങളില്‍ നിന്നായി 946 റണ്‍സാണുള്ളത്.

കൂടാതെ, ഡബ്ല്യൂ.ടി.സിയില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തം പേരില്‍ കുറിക്കാന്‍ ഗില്ലിന് അവസരമുണ്ട്. ഇതിനായി താരത്തിന് 161 റണ്‍സാണ് വേണ്ടത്. ഇതുവരെ താരം 2839 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.

2025-2027 ഡബ്ല്യൂ.ടി.സിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്സ് – റണ്‍സ് എന്നീ ക്രമത്തില്‍)

ശുഭ്മന്‍ ഗില്‍ – ഇന്ത്യ – 13 – 946

കെ.എല്‍. രാഹുല്‍ – ഇന്ത്യ – 13 – 728

യശസ്വി ജെയ്സ്വാള്‍ – ഇന്ത്യ – 13 -630

രവീന്ദ്ര ജഡേജ – ഇന്ത്യ – 11 – 620

ജോ റൂട്ട് – ഇംഗ്ലണ്ട് – 9 – 537

ഹാരി ബ്രൂക്ക് – ഇംഗ്ലണ്ട് – 9 – 481

 

Content Highlight: Ind vs SA: Shubhman Gill needs 54 runs to became first batter to score 1000 runs in 2025 – 2027 WTC cycle