ഒന്നാം ദിനം ഒന്നിച്ച മുത്തുസ്വാമിയും വെരായ്‌നെയും രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ ഇന്ത്യയ്ക്ക് ഒരു അവസരം നല്‍കാതെ ഉറച്ച് നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം അവസാന സെഷനില്‍ തുടരെ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ ഇന്ന് വളരെ പ്രതീക്ഷയോടാണ് ഇറങ്ങിയത്.
Tea on Day 2! 🫖
A challenging morning session comes to an end in Guwahati.
മത്സരത്തില്‍ ഇന്ത്യന്‍ ടീം ബൗളിങ്ങിന് എത്തിയത് ആദ്യ സെഷന്‍ തന്നെ ഇരുവരെയും പുറത്താക്കി മത്സരത്തില്‍ മേല്‍കൈ നേടുകയെന്ന ലക്ഷ്യത്തോടെയാണ്. എന്നാല്‍, ഇരുവരുടെയും കടുത്ത ചേര്‍ത്തുനില്‍പ്പിനും പോരാട്ടത്തിനുമാണ് പന്തും സംഘവും സാക്ഷിയായത്.
രണ്ടാം ദിനം ആറിന് 247 റണ്‍സ് എന്ന നിലയിലാണ് പ്രോട്ടിയാസ് ബാറ്റിങ് തുടങ്ങിയത്. ഈ സ്‌കോറിലേക്ക് മുത്തുസ്വാമിയും വെരായ്‌നെയും 69 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. അതോടെ ഇരുവര്‍ക്കും തങ്ങളുടെ കൂട്ടുകെട്ട് 70 റണ്‍സായി ഉയര്‍ത്താനും സാധിച്ചു.
നേരത്തെ, സൗത്ത് ആഫ്രിക്കക്കായി ഏയ്ഡന്‍ മാര്‍ക്രമും റിയാന്‍ റിക്കില്‍ട്ടണും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയിരുന്നു. ഇരുവരും 82 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഓപ്പണിങ്ങില്‍ പടുത്തുയര്‍ത്തിയത്. മാര്‍ക്രം 38 റണ്‍സും റിക്കില്‍ട്ടണ്‍ 35 റണ്‍സും സംഭാവന ചെയ്താണ് പുറത്തായത്.
Stumps on Day 1!
An absorbing day’s play comes to an end! 🙌
3⃣ wickets for Kuldeep Yadav
1⃣ wicket each for Jasprit Bumrah, Ravindra Jadeja and Mohd. Siraj