ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് തുടക്കമായി. ടോസ് നേടിയ പ്രോട്ടിയാസ് ബൗളിങ് തെരഞ്ഞെടുത്തു. ഏകദിനത്തില്‍ വീണ്ടും ഇന്ത്യയ്ക്ക് ടോസ് നഷ്ടമായതോടെ ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചു.
ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് തുടക്കമായി. ടോസ് നേടിയ പ്രോട്ടിയാസ് ബൗളിങ് തെരഞ്ഞെടുത്തു. ഏകദിനത്തില്‍ വീണ്ടും ഇന്ത്യയ്ക്ക് ടോസ് നഷ്ടമായതോടെ ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചു.
നിലവില്‍ രണ്ട് ഓവറില്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 15 റണ്‍സെടുത്തിട്ടുണ്ട്. യശ്വസി ജെയ്സ്വാളും രോഹിത് ശര്‍മയുമാണ് ക്രീസിലുള്ളത്.
രണ്ട് വര്‍ഷത്തിന് ശേഷം ഋതുരാജ് ഗെയ്ക്വാദ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തി. താരം ടീമിലെത്തിയപ്പോള്‍ റിഷബ് പന്തില്‍ പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചില്ല. വിക്കറ്റ് കീപ്പറായി ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ തന്നെയാണ് ടീമിലുള്ളത്. യശസ്വി ജെയ്സ്വാള്‍ ഓപ്പണറായി ടീമിലേക്ക് തിരിച്ചെത്തി.
Presenting #TeamIndia‘s Playing XI for the 1⃣st ODI 👌
Updates ▶️ https://t.co/MdXtGgRkPo#INDvSA | @IDFCFIRSTBank pic.twitter.com/tSKIIurCcg
— BCCI (@BCCI) November 30, 2025
രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നിവര്‍ ടീമിലെ സ്ഥാനം നിലനിര്‍ത്തി. ഹര്‍ഷിത് റാണ, അര്‍ഷദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ടീമിലെ പേസര്‍മാര്‍. കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും ടീമിലുണ്ട്.
മറുവശത്ത് ക്യാപ്റ്റന്‍ തെംബ ബാവുമയില്ലാതെയാണ് പ്രോട്ടിയാസ് കളത്തിലിറങ്ങിയത്. എയ്ഡന്‍ മാര്‍ക്രമാണ് ടീമിനെ നയിക്കുന്നത്
രോഹിത് ശര്‍മ, യശസ്വി ജെയ്സ്വാള്‍, വിരാട് കോഹ്‌ലി, ഋതുരാജ് ഗെയ്ക്വാദ്, വാഷിങ്ടണ്‍ സുന്ദര്‍, കെ.എല്‍.രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ
റിയാന്‍ റിക്കില്‍ട്ടന്‍, ക്വിന്റണ്‍ ഡി കോക്ക്(വിക്കറ്റ് കീപ്പര്‍), എയ്ഡന്‍ മാര്‍ക്രം, മാത്യൂ ബ്രീറ്റ്‌സ്‌കി, ടോണി ഡി സോര്‍സി, ഡെവാൾഡ് ബ്രെവിസ്, മാര്‍ക്കോ യാന്‍സന്‍, കോര്‍ബിന്‍ ബോഷ്, പ്രെനെലന്‍ സുബ്രയെന്‍, നന്ദ്രേ ബര്‍ഗര്‍, ഒട്ട്‌നില്‍ ബര്‍ട്ട്മാന്‍
Content Highlight: Ind vs SA: Ruturaj Gaikwad returns to Indian Team while Rishabh Pant didn’t place in team; Aiden Markram became stand in captain in place of Temba Bavuma