പ്രോട്ടിയാസിന്റെ തലയരിഞ്ഞ് ഇന്ത്യ; ധർമശാലയിൽ ഗംഭീര തുടക്കം
Cricket
പ്രോട്ടിയാസിന്റെ തലയരിഞ്ഞ് ഇന്ത്യ; ധർമശാലയിൽ ഗംഭീര തുടക്കം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th December 2025, 7:33 pm

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ മൂന്നാം മത്സരത്തിൽ തകർപ്പൻ തുടക്കവുമായി ഇന്ത്യ. മത്സരത്തിൽ നാല് ഓവറുകൾ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 11 റൺസാണ് സന്ദർശകർ എടുത്തത്. ക്യാപ്റ്റൻ എയ്ഡന്‍ മര്‍ക്രം (നാല് പന്തിൽ 0) എന്നിവരാണ് ക്രീസിലുള്ളത്.

പ്രോട്ടിയാസിന് തങ്ങളുടെ ഓപ്പണർമാരെയാണ് നഷ്ടമായത്. ആദ്യ ഓവറിൽ മൂന്ന് പന്തിൽ റൺസൊന്നും എടുക്കാതെ റീസ ഹെൻഡ്രിക്സ് മടങ്ങി. അര്‍ഷ്ദീപ് സിങ്ങിനായിരുന്നു താരത്തിന്റെ വിക്കറ്റ്.

അര്‍ഷ്ദീപ് സിങ് മത്സരത്തിനിടെ. Photo: BCCI/x.com

പിന്നാലെ, രണ്ടാം ഓവറിൽ ക്വിന്റണ്‍ ഡി കോക്കും തിരികെ നടന്നു. മൂന്ന് പന്തിൽ ഒരു റൺസാണ് താരത്തിന്റെ സമ്പാദ്യം. ഹർഷിത് റാണയാണ് ഈ വിക്കറ്റ് വീഴ്ത്തിയത്.

നാലാം ഓവറിൽ ഡെവാള്‍ഡ് ബ്രെവിസും പുറത്തായി. ഏഴ് പന്തിൽ രണ്ട് റൺ സ് എടുത്തായിരുന്നു താരത്തിന്റെ മടക്കം. റാണയ്ക്കാൻ ഈ വിക്കറ്റും.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഹർഷിത് റാണ. Photo: BCCI/x.com

അതേസമയം, മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങൾ വരുത്തിയാണ് മെൻ ഇൻ ബ്ലൂ മത്സരത്തിന് ഇറങ്ങിയത്. ഹർഷിത് റാണയും കുൽദീപ് യാദവും ടീമിൽ ഇടം പിടിച്ചപ്പോൾ ജസ്പ്രീത് ബുംറയും അക്‌സർ പട്ടേലും പുറത്തായി.

മറുവശത്ത് പ്രോട്ടിയാസ് മൂന്ന് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ട്രിസ്റ്റൻ സ്റ്റബ്സ്, കോർബിൻ ബോഷ്, ആൻറിച്ച് നോർക്യ എന്നിവർ ടീമിൽ ഇടം പിടിച്ചു. ഡേവിഡ് മില്ലർ, ജോര്‍ജ് ലിന്‍ഡെ, ലൂത്തോ സിപാംല എന്നിവർക്കാണ് സ്ഥാനം നഷ്ടമായത്.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹർഷിത് റാണ, കുൽദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി.

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെന്‍ഡ്രിക്‌സ്, എയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റൻ സ്റ്റബ്സ്, ഡൊനോവന്‍ ഫെരേര, മാര്‍ക്കോ യാന്‍സെന്‍, കോർബിൻ ബോഷ്, ആൻറിച്ച് നോർക്യ, ലുങ്കി എന്‍ഗിഡി, ഒട്ട്‌നീല്‍ ബാര്‍ട്ട്മന്‍

Content Highlight: Ind vs SA: Indian team have stunning start against South Africa in third T20I match