ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ബാറ്റിങ്. റായ്പൂരിലും ടോസ് ഭാഗ്യം ലഭിക്കാത്തതിനാലാണ് ടീം രണ്ടാം മത്സരത്തിലും ആദ്യം ബാറ്റിങ്ങിന് ഇറങ്ങുന്നത്. മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ഒന്നാം മത്സരത്തിലെ അതേ ടീമുമായാണ് ഇന്ത്യ രണ്ടാം ഏകദിനത്തിലും കളിക്കാന്‍ ഇറങ്ങുന്നത്. അതേസമയം, മറുവശത്തത് പ്രോട്ടിയാസ് ക്യാപ്റ്റന്‍ തെംബ ബാവുമ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
തെംബ ബാവുമ Photo: Proteas Men/x.com
ഇത് കൂടാതെ രണ്ട് മാറ്റങ്ങളുമായാണ് പ്രോട്ടിയാസ് റായ്പൂരില്‍ ഇന്ത്യയോട് ഏറ്റുമുട്ടുന്നത്. ബാവുമ ടീമിലെത്തിയപ്പോള്‍ റിയാന്‍ റിക്കല്‍ട്ടണാണ് സ്ഥാനം നഷ്ടമായത്. ഒപ്പം പ്രെനെലന്‍ സുബ്രയെന് പകരമായി കേശവ് മഹാരാജ് ടീമിലെത്തി. ഒട്ട്നില്‍ ബര്‍ട്ട്മാനെ മാറ്റി ലുങ്കി എന്‍ഗിഡിയും പ്ലെയിന്‍ ഇലവനില്‍ ഇടം കണ്ടെത്തി
അതേസമയം, പരമ്പരയിലെ ആദ്യം മത്സരത്തില്‍ ആതിഥേയരായ ഇന്ത്യ വിജയിച്ചിരുന്നു. നിലവില്‍ മെന്‍ ഇന്‍ ബ്ലൂ പരമ്പരയില്‍ 1 – 0 മുന്നിലാണ്. അതിനാല്‍ തന്നെ ഈ മത്സരത്തില്‍ കൂടി ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ആതിഥേയര്‍ ലക്ഷ്യമിടുന്നത്.
ഇന്ത്യൻ ടീം Photo: BCCI/x.com
മറുവശത്ത് പ്രോട്ടിയാസ് സംഘത്തിന്റെയും ലക്ഷ്യം വിജയം തന്നെയാണ്. ഈ മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പരമ്പരയില്‍ ആതിഥേയര്‍ക്ക് ഒപ്പമെത്താനാണ് സന്ദര്‍ശരുടെ നീക്കം. ഈ മത്സരത്തില്‍ കൂടി തോല്‍വി വഴങ്ങിയാല്‍ പ്രോട്ടിയാസിന് പരമ്പര തന്നെ കൈവിടേണ്ടി വരും.
Here’s a look at our Playing XI for the 2⃣nd #INDvSA ODI 🙌#TeamIndia have named an unchanged side.
🇿🇦 South Africa have won the toss and elected to Bowl first.
🔄 Three fresh inclusions for #TheProteas Men: Temba Bavuma, Keshav Maharaj, and Lungi Ngidi return to the XI, replacing Ryan Rickelton, Prenelan Subrayen, and Ottneil Baartman.