നിര്‍ഭാഗ്യത്തിന്റെ സ്ട്രീക്കിന് വിരാമമിട്ട് രാഹുല്‍; വിശാഖപട്ടണത്ത് ഇന്ത്യയ്ക്ക് ടോസ്
Cricket
നിര്‍ഭാഗ്യത്തിന്റെ സ്ട്രീക്കിന് വിരാമമിട്ട് രാഹുല്‍; വിശാഖപട്ടണത്ത് ഇന്ത്യയ്ക്ക് ടോസ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th December 2025, 1:34 pm

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മൂന്നാം ഏകദിനത്തിന് വിശാഖപട്ടണത്ത് തുടക്കമായി. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇന്ത്യ ഏകദിനത്തില്‍ ഒരു ടോസ് നേടിയത്.

ഇന്ത്യ ഇതിന് മുമ്പ് 50 ഓവര്‍ ക്രിക്കറ്റില്‍ ടോസ് നേടിയത് 2023 ഏകദിന ലോകകപ്പിലായിരുന്നു. ടൂര്‍ണമെന്റില്‍ ന്യൂസിലാൻഡിനെതിരെ നടന്ന സെമി ഫൈനലിലായിരുന്നു ഇത്. അതിന് ശേഷം നടന്ന 20 മത്സരങ്ങളാണ് മെന്‍ ഇന്‍ ബ്ലൂവിനെ ടോസ് ഭാഗ്യം തുണക്കാതിരുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് ടീം Photo: BCCI/x.com

ഇന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ വീണ്ടും 50 ഓവര്‍ ക്രിക്കറ്റില്‍ ടോസ് നേടി. അതോടെ ഈ നിര്‍ഭാഗ്യത്തിനാണ് കെ.എല്‍ രാഹുലിന് വിരാമമിടാന്‍ സാധിച്ചത്.

അതേസമയം, നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ഒരു മാറ്റം വരുത്തിയാണ് കളിക്കാന്‍ ഇറങ്ങിയത്. ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന് പകരക്കാരനായി യുവതാരം തിലക് വര്‍മ ടീമിലെത്തി.

തിലക് വർമ Photo: BCCI/x.com

മറുവശത്ത് രണ്ട് മാറ്റങ്ങളാണ് സൗത്ത് ആഫ്രിക്ക വരുത്തിയത്. ടോണി ഡി സോഴ്‌സിയും നാന്ദ്രേ ബര്‍ഗറും പുറത്തേക്ക് പോയി. റിയാന്‍ റിക്കില്‍ട്ടണും ഒട്ട്‌നീല്‍ ബാര്‍ട്മനും ടീമിലേക്ക് തിരിച്ചെത്തി.

ഇന്നത്തെ മത്സരം ഇരു ടീമിനും വളരെ നിര്‍ണായകമാണ്. പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്ക്കും പ്രോട്ടിയാസിനും വിജയിച്ചേ തീരൂ.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, യശസ്വി ജെയ്സ്വാള്‍, വിരാട് കോഹ്ലി, റുതുരാജ് ഗെയ്ക്ക്വാദ്, തിലക് വര്‍മ, കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ

സൗത്ത് ആഫ്രിക്കന്‍ പ്ലെയിങ് ഇലവന്‍

എയ്ഡന്‍ മാര്‍ക്രം, ക്വിന്റണ്‍ ഡി കോക്ക്(വിക്കറ്റ് കീപ്പര്‍), റിയാന്‍ റിക്കില്‍ട്ടണ്‍, തെംബ ബാവുമ (ക്യാപ്റ്റന്‍), മാത്യൂ ബ്രീറ്റ്സ്‌കി, ഡെവാള്‍ഡ് ബ്രെവിസ്, മാര്‍ക്കോ യാന്‍സന്‍, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി, ഒട്ട്‌നീല്‍ ബാര്‍ട്മന്‍

Content Highlight: Ind vs SA: India won toss against South Africa; it is after 2 years India won toss in ODI