സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിയില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ടെസ്റ്റില്‍ വിജയവും തോല്‍വിയും സര്‍വ സാധാരണമെന്നും ഒരു ടി – 20 താരത്തിന് ടെസ്റ്റ് കളിക്കാന്‍ കഴില്ലെന്നും അദ്ദേഹം പറഞ്ഞു.
സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിയില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ടെസ്റ്റില്‍ വിജയവും തോല്‍വിയും സര്‍വ സാധാരണമെന്നും ഒരു ടി – 20 താരത്തിന് ടെസ്റ്റ് കളിക്കാന്‍ കഴില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇനി നമ്മള്‍ നല്ല പിച്ചുകളില്‍ ടെസ്റ്റ് കളിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഹര്‍ഭജന്‍.

‘ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങള്‍ മികച്ച താരങ്ങളായത് അവര്‍ക്ക് അഞ്ച് ദിവസത്തെ ക്രിക്കറ്റ് കളിക്കാന്‍ അറിയുന്നത് കൊണ്ടാണ്. ആര്‍ക്കും ടി – 20 കളിക്കാന്‍ കഴിയും. എന്നാല്‍, ഒരു ടി – 20 താരത്തിന് ടെസ്റ്റ് കളിക്കാന്‍ ബുദ്ധിമുട്ടാണ്.
സൗത്ത് ആഫ്രിക്ക 408 റണ്‍സിന് ജയിച്ചുവെന്നത് ഒരു വസ്തുതയാണ്. ഒപ്പം പരമ്പര 2-0 ന് നേടുകയും ചെയ്തു. ടെസ്റ്റ് പരമ്പര ജയിക്കും തോല്‍ക്കുന്നതും സാധാരണമാണ്. പക്ഷേ, ഇനി നമ്മള്‍ നല്ല ടെസ്റ്റ് വിക്കറ്റുകളില്‍ കളിക്കണം. അവിടെ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്,’ ഹര്‍ഭജന്‍ പറഞ്ഞു.

മുമ്പ് ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയെ കുറിച്ചും ഹര്‍ഭജന്‍ സംസാരിച്ചു. കളി അഞ്ച് ദിവസം നീണ്ടെങ്കിലും അത് കാണാന്‍ ആസ്വാദ്യകരമായിരുന്നു. ആ മത്സരം ജയിക്കാന്‍ സിറാജും മറ്റ് ഫാസ്റ്റ് ബൗളര്‍മാരും മികച്ച രീതിയിലാണ് ബാറ്റ് ചെയ്തത്. ആ മത്സരം തങ്ങളെ കരിയറിനെ സഹായിച്ചു എന്നെ സിറാജും ഗില്ലുമടക്കമുള്ളവര്‍ പറയുക. നല്ല വിക്കറ്റില്‍ ബാറ്റര്‍മാര്‍ റണ്‍സ് നേടുകയും വിക്കറ്റ് വീഴ്ത്തുകയും ചെയ്യും.
സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള രണ്ട് മത്സരങ്ങളും തോറ്റ് ഇന്ത്യ പരമ്പര കൈവിട്ടിരുന്നു. രണ്ടാം മത്സരത്തില്‍ 408 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ഇതോടെ കഴിഞ്ഞ 25 വര്‍ഷമായി സ്വന്തം മണ്ണില്‍ പ്രോട്ടിയാസിന് മേലുള്ള ആധിപത്യത്തിന് കൂടിയാണ് ഇന്ത്യ അടിയറവ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഹര്‍ഭജന്റെ പ്രതികരണം.
Content Highlight: Ind vs SA: Harbhajan Singh says T20i players cannot play Test Cricket