സൗത്ത് ആഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ മൂന്നാം ടി – 20 മത്സരം നാളെയാണ് നടക്കുക. ധർമശാലയാണ് ഈ മത്സരത്തിന്റെ വേദി. പരമ്പരയിൽ ഇന്ത്യയും പ്രോട്ടിയാസും ഒപ്പത്തിനൊപ്പമാണ്. ആദ്യ മത്സരത്തിൽ ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ സന്ദർശകർ വിജയം സ്വന്തമാക്കി.
സൗത്ത് ആഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ മൂന്നാം ടി – 20 മത്സരം നാളെയാണ് നടക്കുക. ധർമശാലയാണ് ഈ മത്സരത്തിന്റെ വേദി. പരമ്പരയിൽ ഇന്ത്യയും പ്രോട്ടിയാസും ഒപ്പത്തിനൊപ്പമാണ്. ആദ്യ മത്സരത്തിൽ ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ സന്ദർശകർ വിജയം സ്വന്തമാക്കി.
അതിനാൽ തന്നെ പരമ്പരയിൽ മുന്നിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇരു ടീമുകളും ധർമശാലയിൽ ഇറങ്ങുക. വിജയമെന്ന ഒറ്റ ലക്ഷ്യത്തിൽ ഇരു ടീമുകളും കളിക്കാനെത്തുമ്പോൾ ആരാധകർക്ക് വിരുന്നായിരിക്കും.

അഭിഷേക് ശർമ. Photo: AbhishekSharmaFc/x.com
ഈ മത്സരത്തിനായി ഇറങ്ങുമ്പോൾ യുവതാരം അഭിഷേക് ശർമയ്ക്ക് ഒരു സുവർണനേട്ടമാണ് മുന്നിലുള്ളത്. ഒരു കലണ്ടർ ഇയറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരങ്ങളിൽ മുന്നിലെത്താനാണ് ഇടം കൈയ്യൻ ഓപ്പണർക്ക് സാധിക്കുക. ഇതിനായി താരത്തിന് 87 റൺസാണ് ആവശ്യം.
അഭിഷേകിന് 2025ൽ ഇതുവരെ ഈ ഫോർമാറ്റിൽ 1533 റൺസുണ്ട്. 39 മത്സരങ്ങളിൽ കളിക്കാൻ താരം ഇത്രയും റൺസ് സ്കോർ ചെയ്തത്. താരം തന്റെ സമ്പാദ്യത്തിലേക്ക് ഇത്രയും റൺസ് ചേർത്തത് ഇന്ത്യക്ക് വേണ്ടിയും ഐ.പി.എല്ലിൽ സൺ റൈസേഴ്‌സ് ഹൈദെരാബാദിനും വേണ്ടിയാണ് കളിച്ചാണ്.

വിരാട് കോഹ്‌ലി. Photo: ArshitYadav/x.com
നിലവിൽ ഒരു കലണ്ടർ ഇയറിൽ ഏറ്റവും കൂടുതൽ റൺസ് എന്ന നേട്ടം സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ പേരിലാണ്. താരം 2016ൽ ടി – 20യിൽ 1614 റൺസ് നേടിയിരുന്നു. ഒമ്പത് വർഷമായി ഒരു താരത്തിനും ഈ നേട്ടം തകർക്കാൻ കഴിഞ്ഞിട്ടില്ല.
ഇപ്പോൾ അഭിഷേകിന് മുന്നിൽ 87 റൺസ് അകലെ ഈ നേട്ടമുണ്ട്. എന്നാൽ, അടുത്ത മത്സരത്തിൽ തന്നെ ഇത് നേടണമെന്നില്ല. മൂന്നാം മത്സരത്തിന് പുറമെ, പ്രോട്ടിയാസിനെതിരെയുള്ള പരമ്പരയിൽ രണ്ട് മത്സരങ്ങൾ കൂടിയുണ്ട്. ഈ മൂന്ന് മത്സരങ്ങളിൽ കൂടി 87 റൺസ് നേടിയാലും അഭിഷേകിന് ഈ നേട്ടം സ്വന്തം പേരിലാക്കാം.
Content Highlight: Ind vs SA: Abhishek Sharma needs 87 runs to surpass Virat Kohli to became Indian with most runs in a calendar year