| Sunday, 15th February 2026, 8:30 am

ഇന്ത്യ 4 തവണ, പാകിസ്ഥാന്‍ ഒരിക്കല്‍ മാത്രം! ക്ലാസിക് പോരാട്ടത്തിന് മുമ്പ് ഇവിടെയും ഇന്ത്യ തന്നെ മുമ്പില്‍

ആദര്‍ശ് എം.കെ.

2026 ടി-20 ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടത്തിന് കളമൊരുങ്ങുകയാണ്. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാകുന്നത്. ഏറെ അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം നടക്കുന്ന മത്സരത്തിന് മഴ ചെറിയ തോതിലെങ്കിലും ഭീഷണി സൃഷ്ടിക്കുന്നുണ്ട്.

ടൂര്‍ണമെന്റില്‍ തങ്ങളുടെ ആദ്യ രണ്ട് മത്സരവും വിജയിച്ചാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനൊരുങ്ങുന്നത്.

വമ്പനടിക്ക് പേരുകേട്ട സൂപ്പര്‍ താരങ്ങളുമായാണ് ഇന്ത്യ പാകിസ്ഥാന്‍ ബൗളിങ് നിരയെ പിടിച്ചുകെട്ടാനൊരുങ്ങുന്നത്. അതേസമയം, പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത് സ്പിന്നര്‍മാരെ മുന്‍നിര്‍ത്തിയാകും പാകിസ്ഥാന്റെ തന്ത്രങ്ങള്‍.

ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ സാധ്യത ഇന്ത്യയ്ക്കാണ്. ചരിത്രവും ഇക്കാര്യം അടിവരയിടുന്നതാണ്. ലോകകപ്പില്‍ മാത്രമല്ല, ടി-20 ഫോര്‍മാറ്റിലും ഇന്ത്യ തന്നൊണ് പാകിസ്ഥാനെക്കാള്‍ ഏറെ മുമ്പില്‍.

ടി-20 ലോകകപ്പില്‍ ഏറ്റവുമധികം തവണ 200+ ടോട്ടല്‍ നേടിയ ടീമുകളുടെ പട്ടികയെടുക്കുമ്പോഴും ഇന്ത്യ തന്നെയാണ് പാകിസ്ഥാനേക്കാള്‍ മുമ്പില്‍. ഈ വര്‍ഷം നമീബിയക്കെതിരെ നേടിയതടക്കം ലോകകപ്പില്‍ നാല് തവണ ഇന്ത്യ 200+ ടോട്ടല്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ മാത്രമാണ് പാകിസ്ഥാന് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്.

2016ല്‍ ബംഗ്ലാദേശിനെതിരെയാണ് പാകിസ്ഥാന്റെ ഏക 200+ ടോട്ടല്‍ പിറന്നത്. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തി ല്‍ 201 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്. മത്സരത്തില്‍ 55 റണ്‍സിന് വിജയിക്കുകയും ചെയ്തു.

11 തവണ പാകിസ്ഥാന്‍ അന്താരാഷ്ട്ര ടി-20യില്‍ 200+ റണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍പ്പോലും ഇന്ത്യയ്‌ക്കെതിരെ ഇരുന്നൂറടിക്കാന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല.

സമാനമാണ് ഇന്ത്യയുടെയും അവസ്ഥ, പലയാവര്‍ത്തി 200+ റണ്‍സടിച്ചെങ്കിലും ഒരിക്കല്‍പ്പോലും പാകിസ്ഥാനെതിരെയും ഇന്ത്യക്ക് ഈ മാര്‍ക് പിന്നിടാന്‍ സാധിച്ചിട്ടില്ല. 2012ലെ പാകിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തില്‍ നേടിയ 192 റണ്‍സാണ് മെന്‍ ഇന്‍ ഗ്രീനിനെതിരെ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോര്‍.

ഇന്ത്യ – പാകിസ്ഥാന്‍ ഹെഡ് ടു ഹെഡ്

ആകെ മത്സരം: 16

  • ഇന്ത്യ വിജയിച്ചത്: 13
  • പാകിസ്ഥാന്‍ വിജയിച്ചത്: 3

അവസാന അഞ്ച് മത്സരത്തിലെ വിജയം

  • ഇന്ത്യ: 5
  • പാകിസ്ഥാന്‍: 0

ഒടുവിലെ മത്സരം: 2026 ഏഷ്യാ കപ്പ് ഫൈനല്‍, വിജയി ഇന്ത്യ

ഉയര്‍ന്ന ടോട്ടല്‍: 192/5, ഇന്ത്യ (പാകിസ്ഥാന്റെ ഇന്ത്യന്‍ പര്യടനം, 2012)

ഏറ്റവും ചെറിയ ടോട്ടല്‍: 83/10, പാകിസ്ഥാന്‍ (2016 ഏഷ്യാ കപ്പ്)

ഏറ്റവുമധികം റണ്‍സ്: വിരാട് കോഹ്‌ലി (ഇന്ത്യ) – 492 റണ്‍സ്

ഏറ്റവുമധികം 50+ സ്‌കോര്‍: വിരാട് കോഹ്‌ലി (ഇന്ത്യ) – 5 തവണ

ഏറ്റവുമധികം ഫോര്‍: വിരാട് കോഹ്‌ലി (ഇന്ത്യ) 49

ഏറ്റവുമധികം സിക്സര്‍: വിരാട് കോഹ്‌ലി (ഇന്ത്യ) – 11

ഉയര്‍ന്ന സ്‌കോര്‍: വിരാട് കോഹ്‌ലി (ഇന്ത്യ) – 83* (2022 ടി-20 വേള്‍ഡ് കപ്പ്)

ഏറ്റവുമധികം വിക്കറ്റ്: ഹര്‍ദിക് പാണ്ഡ്യ (ഇന്ത്യ) – 15

ഏറ്റവുമധികം മെയ്ഡന്‍: ജസ്പ്രീത് ബുംറ (ഇന്ത്യ) – 2

ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍: മുഹമ്മദ് ആസിഫ് (പാകിസ്ഥാന്‍) – 4/18 (ടി-20 ലോകകപ്പ് 2007)

ഏറ്റവുമധികം ഡിസ്മിസ്സലുകള്‍: എം.എസ്. ധോണി (ഇന്ത്യ ) 11

ഏറ്റവുമധികം ക്യാച്ച്: സുരേഷ് റെയ്ന (ഇന്ത്യ) – 7

Content Highlight: IND vs PAK: India scored more 200+ totals in T20 WC than Pakistan

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more