| Sunday, 25th January 2026, 2:54 pm

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ കുതിപ്പ്; ഒറ്റ മത്സരത്തില്‍ ഇരട്ട നേട്ടവുമായി ഇന്ത്യ, ഇനി മൂന്നാം അങ്കം

ആദര്‍ശ് എം.കെ.

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടി-20 മത്സരത്തിനൊരുങ്ങുകയാണ്. അസം, ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിലാണ് മത്സരം. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യയ്ക്ക് ഗുവാഹത്തിയിലും വിജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം.

റായ്പൂരിലെ രണ്ടാം മത്സരത്തില്‍ നേടിയ കൂറ്റന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. പരമ്പരയിലെ രണ്ട് മത്സരത്തിലും സൂപ്പര്‍ താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയെങ്കിലും ക്യാപ്റ്റന്‍ സൂര്യ ഫോമിലേക്ക് മടങ്ങിയെത്തിയത് ആരാധകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്.

ഇഷാന്‍ കിഷനും സൂര്യകുമാറും തകര്‍ത്തടിച്ച മത്സരത്തില്‍ റെക്കോഡ് നേട്ടങ്ങളുമായാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഒന്നില്‍ അന്താരാഷ്ട്ര ടി-20 ഫോര്‍മാറ്റിലെ ലോക റെക്കോഡ് തകര്‍ത്തപ്പോള്‍ മറ്റൊന്നില്‍ സ്വന്തം റെക്കോഡിനൊപ്പമെത്തുകയും ചെയ്തു.

ഏറ്റവുമധികം പന്തുകള്‍ ശേഷിക്കെ അന്താരാഷ്ട്ര ടി-20യില്‍ 200+ റണ്‍സ് ചെയ്‌സ് ചെയ്ത് വിജയിക്കുന്ന ടീം എന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. പാകിസ്ഥാന്റെ നേട്ടം തകര്‍ത്തെറിഞ്ഞുകൊണ്ടായിരുന്നു ഇന്ത്യയുടെ വിളയാട്ടം.

ടി-20ഐയില്‍ ഏറ്റവുമധികം പന്ത് ശേഷിക്കെ 200+ ചെയ്‌സ് ചെയ്യുന്ന ടീം

(ടീം – എതിരാളികള്‍ – വിജയലക്ഷ്യം – ശേഷിച്ച പന്തുകള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

ഇന്ത്യ – ന്യൂസിലാന്‍ഡ് – 209 – 28 – റായ്പൂര്‍ – 2026*

പാകിസ്ഥാന്‍ – ന്യൂസിലാന്‍ഡ് – 205 – 24 – ഓക്ലാന്‍ഡ് – 2025

ഖത്തര്‍ – കുവൈത്ത് – 204 – 24 – ദോഹ – 2019

ഓസ്‌ട്രേലിയ – വെസ്റ്റ് ഇന്‍ഡീസ് – 215 – 23 – വെര്‍ണര്‍ പാര്‍ക്ക് – 2025

ഇതിനൊപ്പം ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യ ചെയ്‌സ് ചെയ്ത് വിജയിക്കുന്ന ഏറ്റവുമുയര്‍ന്ന സ്‌കോറും ഇതുതന്നെയാണ്. 2023ല്‍ ഓസ്‌ട്രേലിയക്കെതിരെ 209 റണ്‍സ് ചെയ്‌സ് ചെയ്ത് വിജയിച്ചതിന്റെ നേട്ടത്തിനൊപ്പമാണ് ഈ ഇന്നിങ്‌സും ഇടംപിടിച്ചത്.

ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന സക്‌സസ്ഫുള്‍ റണ്‍ ചെയ്‌സുകള്‍

(ടാര്‍ഗെറ്റ് – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

209 – ഓസ്‌ട്രേലിയ – വിശാഖപട്ടണം – 2023

209 – ന്യൂസിലാന്‍ഡ് – റായ്പൂര്‍ – 2026

208 – വെസ്റ്റ് ഇന്‍ഡീസ് – ഹൈദരാബാദ് – 2019

207 -ശ്രീലങ്ക – മൊഹാലി – 2009

അതേസമയം, ഏകദിന പരമ്പര സ്വന്തമാക്കിയ ന്യൂസിലാന്‍ഡിന് പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ വിജയം അനിവാര്യമാണ്. ടി-20 ലോകകപ്പിന് തൊട്ടുമുമ്പ് മൊമെന്റം നേടാന്‍ തന്നെയാകും ഇരു ടീമുകളും ഒരുങ്ങുക.

Content Highlight: IND vs NZ: India set several records in T20I

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more