ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഒന്നാം ടി – 20 ക്ക് തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ചെയ്യുന്ന ഇന്ത്യ നാല് ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സെടുത്തിട്ടുണ്ട്. നാല് പന്തില്‍ ആര്‍ റണ്‍സെടുത്ത അഭിഷേക് ശര്‍മയും അഞ്ച് പന്തല്‍ എട്ട് റണ്‍സുമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമാണ് ക്രീസിലുളളത്.
മലയാളി താരം സഞ്ജു സാംസണിന്റെയും ഇഷാന്‍ കിഷന്റെയും വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. ഏഴ് പന്തില്‍ 10 റണ്‍സെടുത്താണ് സഞ്ജുവിന്റെ മടക്കം. കൈല്‍ ജാമിസണ്‍ എറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തിലാണ് താരം പുറത്തായത്.
ആ ഓവറിലെ ആദ്യ പന്തില്‍ ഫോറടിച്ച താരം അടുത്ത പന്തില്‍ ഡബിളെടുത്തു. മൂന്നാം പന്തില്‍ റണ്‍സെടുക്കാന്‍ സാധിച്ചില്ലെങ്കിലും അടുത്ത പന്തില്‍ താരം ഫോറടിച്ചു. പിന്നാലെ മിഡ് വിക്കറ്റിലുണ്ടായിരുന്ന രചിന്‍ രവീന്ദ്രക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.
അതോടെ വണ്‍ ഡൗണായി ഇഷാന്‍ കിഷന്‍ എത്തി. ആദ്യ പന്ത് തന്നെ ഫോറടിച്ചാണ് താരം തുടങ്ങിയത്. അടുത്ത ഓവറില്‍ ഒരു ഫോര്‍ കൂടി അടിച്ച താരം ആ ഓവറിലെ അഞ്ചാം പന്തില്‍ മടങ്ങി. അഞ്ച് പന്തില്‍ എട്ട് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി
ടിം റോബിന്‍സണ്‍, ഡെവോണ്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), ക്രിസ് ക്ലാര്‍ക്ക്, കൈല്‍ ജാമിസണ്‍, ഇഷ് സോഥി, ജേക്കബ് ഡഫി
Content Highlight: Ind vs NZ: India lost two wickets; Sanju Samson and Ishan Kishan dismissed for low score