ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. ഇംഗ്ലണ്ടിനെ 180 റൺസ് അകലെ പുറത്താക്കി ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. മൂന്നാം ദിനം അവസാനിക്കുമ്പോൾ 13 ഓവറിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റൺസെടുത്തിട്ടുണ്ട്.
നിലവിൽ കെ.എൽ രാഹുലും കരുൺ നായരുമാണ് ക്രീസിലുള്ളത്. ഓപ്പണറായി ഇറങ്ങിയ രാഹുൽ 38 പന്തുകൾ നേരിട്ട് ആറ് ഫോറടക്കം 28 റൺസെടുത്തിട്ടുണ്ട്. വൺ ഡൗണായി ഇറങ്ങിയ കരുൺ 18 പന്തുകളിൽ നിന്ന് ഏഴ് റൺസും നേടി.
ഓപ്പണർ യശസ്വി ജെയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 22 പന്തിൽ 28 റൺസെടുത്ത് സന്ദർശകർക്ക് മികച്ച തുടക്കം നൽകിയതിന് ശേഷമായിരുന്ന താരം മടങ്ങിയത്. ആറ് ഫോറുകളാണ് താരത്തിന്റെ ഇന്നിങ്സിൽ ഉണ്ടായിരുന്നത്. ജെയ്‌സ്വാൾ എട്ടാം ഓവർ എറിയാനെത്തിയ ജോഷ് ടംഗിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു.
രണ്ടാം ഇന്നിങ്സിൽ മികച്ച സ്കോർ കണ്ടെത്താനായില്ലെങ്കിലും ജെയ്‌സ്വാളിന് ഒരു സൂപ്പർ നേട്ടം സ്വന്തമാക്കാനായി. ടെസ്റ്റിൽ വേഗത്തിൽ 2000 പൂർത്തിയാക്കാനാണ് ഇടം കൈയ്യൻ ബാറ്റർക്ക് സാധിച്ചത്. 40 ഇന്നിങ്സുകളിൽ കളിച്ചാണ് ഇന്ത്യൻ ഓപ്പണർ ഇത്രയും റൺസ് വേഗത്തിൽ നേടിയത്. അതോടെ ഈ നാഴികകല്ലിൽ ഏറ്റവും വേഗത്തിൽ എത്തുന്ന താരങ്ങളിൽ രാഹുൽ ദ്രാവിഡിന്റെയും വിരേന്ദ്രർ സേവാഗിന്റെയും റെക്കോഡിനൊപ്പമെത്താനും താരത്തിനായി.
ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് പൂർത്തിയാക്കിയ ഇന്ത്യൻ താരങ്ങൾ, ഇന്നിങ്‌സ്
അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 587 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. കൂടാതെ, ജെയ്‌സ്വാളും രവീന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദറും മികച്ച പ്രകടനം നടത്തിയിരുന്നു.
ഇന്ത്യൻ സ്കോർ പിന്തുടർന്ന ഇംഗ്ലണ്ടിനെ 407ന് സന്ദർശകർ ഓൾ ഔട്ടാക്കുകയായിരുന്നു. ആതിഥേയർക്കായി ജെയ്മി സ്മിത്തും ഹാരി ബ്രൂക്കുമാണ് മിന്നും പ്രകടനം കാഴ്ച വെച്ചത്. സ്മിത് 207 പന്തിൽ പുറത്താകാതെ 184 റൺസെടുത്ത് ഇംഗ്ലണ്ടിന്റെ രക്ഷകനായി. ബ്രൂക്ക് 234 പന്തില്‍ 17 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 158 റണ്‍സ് നേടി വമ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് മടങ്ങിയത്.
ഇന്ത്യക്കായി ബൗളിങ്ങിൽ മികച്ച പ്രകടനം നടത്തിയത് മുഹമ്മദ് സിറാജും ആകാശ് ദീപുമാണ്. ആകാശ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ സിറാജ് ആറ് വിക്കറ്റുകളാണ് നേടിയത്.
Content Highlight: Ind vs Eng: Yashaswi Jaiswal became fastest Indian batter to reach 2000 runs in Test Cricket along with Rahul Dravid and Virender Sehwag