സൂപ്പർ താരത്തെ വെട്ടാൻ ജെയ്‌സ്വാൾ; വേണ്ടത് ഇത്ര മാത്രം
Sports News
സൂപ്പർ താരത്തെ വെട്ടാൻ ജെയ്‌സ്വാൾ; വേണ്ടത് ഇത്ര മാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 27th June 2025, 2:57 pm

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വിയായിരുന്നു ഇന്ത്യ വഴങ്ങിയത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയര്‍ മുമ്പിലെത്തി.

ജൂലൈ രണ്ടിന് ബുധനാഴ്ചയാണ് ഇന്ത്യ പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി. ഇതിനായുള്ള തയ്യാറെടുപ്പിലാണ് ഇരു ടീമുകളും.

സമനില മോഹിച്ച് ഇന്ത്യ രണ്ടാം മത്സരത്തിൽ ഇറങ്ങുമ്പോൾ ഓപ്പണർ യശസ്വി ജെയ്‌സ്വാളിനെ കാത്തിരിക്കുന്നത് ഒരു വമ്പൻ നേട്ടമാണ്. ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിൽ ഏറ്റവും കൂടുതൽ വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന താരമെന്ന സുവർണ നേട്ടത്തിലെത്താനാണ് ഇടം കൈയ്യൻ ബാറ്റർക്ക് അവസരമുള്ളത്. ഇതിനായി താരത്തിന് വേണ്ടത് 183 റൺസ് മാത്രമാണ്.

നിലവിൽ ജെയ്‌സ്വാളിന് ഇംഗ്ലണ്ടിനെതിരെ 11 ഇന്നിങ്സിൽ നിന്ന് 817 റൺസുണ്ട്. അതിൽ രണ്ട് സെഞ്ച്വറികളടക്കം 712 റൺസ് താരം 2024ൽ ഇന്ത്യയിൽ വെച്ച നടന്ന പരമ്പരയിൽ നേടിയതാണ്. കൂടാതെ ഇപ്പോൾ നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ താരം സെഞ്ച്വറി നേടിയിരുന്നു. 159 പന്തില്‍ നിന്ന് 101 റണ്‍സാണ് താരം നേടിയത്. ഒന്നാം ഇന്നിങ്‌സിലായിരുന്നു താരം തന്റെ സെഞ്ച്വറി പൂർത്തിയാക്കിയത്.

ഒരു ഇന്നിങ്സിൽ ഈ നേട്ടത്തിലെത്താനായാൽ ജെയ്‌സ്വാളിന് ഇംഗ്ലണ്ട് ഇതിഹാസം ഡോൺ ബ്രാഡ്മാനെ പിന്തള്ളി ഈ റെക്കോഡ് തന്റെ പേരിലാക്കാൻ സാധിക്കും. ഇംഗ്ലണ്ട് താരം 13 ഇന്നിങ്‌സുകളിൽ നിന്നാണ് 1000 റൺസ് എന്ന നാഴികക്കല്ല് പിന്നിട്ടത്.

അതേസമയം, ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ വരാനിരിക്കുന്ന മത്സരം ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ്. രോഹിത് ശര്‍മയുടെയേും വിരാട് കോഹ്‌ലിയുടേയും വിരമിക്കലിന് ശേഷം ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശുഭ്മന്‍ ഗില്ലിന് വിജയത്തോടെ തുടങ്ങാന്‍ സാധിച്ചില്ലെങ്കിലും രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വലിയ പ്രതീക്ഷയുമായാണ് കളത്തിലിറങ്ങുക.

Content Highlight: Ind vs Eng: Yashasvi Jaiswal needs 183 runs to become fastest batter to complete 1000 runs in the India versus England Test series