ആദ്യ ഇന്നിങ്‌സിലേതെന്ന പോലെ രണ്ടാം മത്സരത്തിനും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് തിളങ്ങാന്‍ സാധിച്ചില്ല. ആദ്യ ഇന്നിങ്‌സില്‍ 21 റണ്‍സ് നേടിയ താരത്തിന് രണ്ടാം ഇന്നിങ്‌സില്‍ 11 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
അവസാന മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും പരമ്പരയിലെ ശേഷിച്ച മത്സരങ്ങളില്‍ തകര്‍ത്തടിച്ച താരത്തിന്റെ പേരില്‍ ഇപ്പോള്‍ ഒരു ചരിത്ര നേട്ടം പിറന്നിരിക്കുകയാണ്. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് ഗില്‍ ചരിത്രമെഴുതിയത്.
ഈ പരമ്പരയില്‍ നാല് സെഞ്ച്വറിയടക്കം 75.40 ശരാശരിയില്‍ പത്ത് ഇന്നിങ്‌സില്‍ നിന്നുമായി ഗില്‍ 754 റണ്‍സടിച്ചെടുത്തു. ഇതിന് പിന്നാലെയാണ് ഗില്‍ ഈ റെക്കോഡിലും ഇടം പിടിച്ചത്.