ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം ടെസ്റ്റ് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തുടരുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഓപ്പണര്‍മാരായ കെ.എല്‍. രാഹുലിന്റെയും യശസ്വി ജെയ്‌സ്വാളിന്റെയും കരുത്തില്‍ ഇന്നിങ്‌സിന് അടിത്തറയൊരുക്കിയിരിക്കുകയാണ്.
ആദ്യ ദിനം ചായയ്ക്ക് പിരിയും മുമ്പ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 149 എന്ന നിലയിലാണ് ഇന്ത്യ. ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ ആദ്യ സെഷന്‍ പൂര്‍ത്തിയാക്കിയ ഇന്ത്യയ്ക്ക് രണ്ടാം സെഷനില്‍ മൂന്ന് മുന്‍നിര താരങ്ങളെയാണ് നഷ്ടപ്പെട്ടത്.
Tea on Day 1 of the 4th #ENGvIND Test! #TeamIndia move to 149/3, with Sai Sudharsan (26*) and vice-captain Rishabh Pant (3*) in the middle!
അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ റിഷബ് പന്താണ് ക്രീസിലെത്തിയത്. ക്രീസിലൊപ്പമുള്ള സായ് സുദര്‍ശനൊപ്പം താരം ഇന്നിങ്‌സ് കെട്ടിപ്പടുക്കുകയാണ്.
മാഞ്ചസ്റ്ററില്‍ 19 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഒരു റെക്കോഡും പന്ത് സ്വന്തമാക്കി. ഇംഗ്ലണ്ടില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പമാണ് പന്ത് തന്റെ പേരിലെഴുതിച്ചേര്‍ത്തത്. ഈ നേട്ടത്തിലെത്തുന്ന ആറാമത് മാത്രം ഇന്ത്യന്‍ താരമാണ് പന്ത്.
🚨 𝙈𝙞𝙡𝙚𝙨𝙩𝙤𝙣𝙚 𝘼𝙡𝙚𝙧𝙩 🚨
Rishabh Pant completes 1⃣0⃣0⃣0⃣ Test runs in England! 👍
He also becomes the first wicketkeeper to score 1000-plus runs in away Tests 🔝
ഇംഗ്ലണ്ടില്‍ ആയിരം റണ്‍സ് പൂര്‍ത്തിയാക്കിയതോടെ ഒന്നിലധികം രാജ്യങ്ങളില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന എട്ടാമത് ഇന്ത്യന്‍ താരമാകാനും ഇതോടെ റിഷബ് പന്തിന് സാധിച്ചു. ഇംഗ്ലണ്ടിന് പുറമെ സ്വന്തം തട്ടകമായ ഇന്ത്യയിലാണ് പന്ത് ടെസ്റ്റ് ഫോര്‍മാറ്റില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കിയത്.
ഒന്നിലധികം രാജ്യങ്ങളില്‍ ടെസ്റ്റില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാമത്. ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളില്‍ സച്ചിന്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഗവാസ്‌കറും ദ്രാവിഡും നാല് രാജ്യങ്ങളില്‍ ആയിരമടിച്ചപ്പോള്‍ വി.വി.എസ് ലക്ഷ്മണ്‍, വിരാട് കോഹ്‌ലി എന്നിവര്‍ മൂന്ന് രാജ്യങ്ങളിലും പോളി ഉമ്രിഗറും കെ.എല്‍. രാഹുലും രണ്ട് വീതം രാജ്യങ്ങളില്‍ ആയിരം റെഡ് ബോള്‍ റണ്‍സ് പൂര്‍ത്തിയാക്കി.
ഒന്നിലധികം രാജ്യങ്ങളില്‍ 1,000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരങ്ങള്‍
(താരം – എത്ര രാജ്യങ്ങളില്‍ 1,000 റണ്‍സ് – രാജ്യങ്ങള്‍ എന്നീ ക്രമത്തില്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 5 – ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക
സുനില്‍ ഗവാസ്‌കര്‍ – 4 – ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്
രാഹുല്‍ ദ്രാവിഡ് – 4 – ഇന്ത്യ, ഓസ്ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്
വി.വി.എസ്. ലക്ഷ്മണ്‍ – 3 – ഇന്ത്യ, ഓസ്ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്
വിരാട് കോഹ്‌ലി – 3 – ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്
പോളി ഉമ്രിഗര്‍ – 2 – ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ്
കെ.എല്‍. രാഹുല്‍ – 2 – ഇന്ത്യ, ഇംഗ്ലണ്ട്
റിഷബ് പന്ത് – 2 – ഇന്ത്യ, ഇംഗ്ലണ്ട്*
ഇന്ത്യയിലും ഇംഗ്ലണ്ടിലും ആയിരം റണ്‍സ് പൂര്‍ത്തിയാക്കിയതോടെ മറ്റാര്‍ക്കുമില്ലാത്ത ചരിത്ര നേട്ടവും പന്ത് തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തു. ഒന്നിലധികം രാജ്യങ്ങളില്‍ ആയിരം ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് പന്ത് സ്വന്തമാക്കിയത്.
അതേസമയം, ആദ്യ ഇന്നിങ്സില്‍ 66 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 200 റണ്‍സ് പിന്നിട്ടിരിക്കുകയാണ്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് എന്ന നിലയിവാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്. 131 പന്തില്‍ 47 റണ്‍സുമായി സായ് സുദര്‍ശനും 39 പന്തില്‍ 29 റണ്‍സുമായി റിഷബ് പന്തുമാണ് ക്രീസില്‍.